ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണം വിരാട് കോഹ്ലിയാണെന്ന് സിമ്മണ്‍സ്

simmons-kohli

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കെതിരെ പ്രതികരിച്ച് ലെന്‍ഡ്ല്‍ സിമ്മണ്‍സ് രംഗത്ത്. ഇന്ത്യയുടെ തോല്‍വിക്ക് കാരണം കോഹ്ലിയാണെന്നാണ് സിമ്മണ്‍സ് പറയുന്നത്. ട്വന്റി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയെ തോല്‍ക്കാന്‍ കാരണം വിരാട് കോഹ്ലിയാണെന്നാണ് സിമ്മണ്‍സിന്റെ ആരോപണം.

മത്സരത്തിനിടെ വിരാട് കോഹ്ലി തന്നോട് പറഞ്ഞ ധാര്‍ഷ്ഠ്യം നിറഞ്ഞ വാക്കുകളാണ് വാശിയോടെ കളിക്കാന്‍ പ്രചോദനമായതെന്ന് സിമ്മണ്‍സ് വെളിപ്പെടുത്തി. 47 പന്തില്‍ കോഹ്ലി പുറത്താകാതെ നേടിയ 89 റണ്‍സിന്റെ കരുത്തില്‍ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്ത ഇന്ത്യയ്‌ക്കെതിരെ 51 പന്തില്‍ 82 റണ്‍സെടുത്ത സിമ്മണ്‍സിന്റെ മികവിലാണ് വെസ്റ്റ് ഇന്‍ഡീസ് വിജയം കണ്ടത്. തുടര്‍ന്ന് ഫൈനലില്‍ ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തിയ വിന്‍ഡീസ് കിരീടവുമായാണ് ഇന്ത്യയില്‍ നിന്ന് മടങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യ ഫീല്‍ഡ് ചെയ്യുന്ന സമയത്ത് വിരാട് കോഹ്ലി എന്നെ പ്രകോപിപ്പിക്കാന്‍ എന്തോ പറഞ്ഞു. അതോടെ, കോഹ്ലി മാത്രമല്ല ലോകത്തിലെ മികച്ച ബാറ്റ്‌സ്മാനെന്ന് തെളിയിക്കാന്‍ ഞാന്‍ മനസിലുറപ്പിച്ചെന്ന് സിമ്മണ്‍സ് പറഞ്ഞു. കോഹ്ലി എപ്പോഴും അങ്ങനെയാണ്. ഫീല്‍ഡ് ചെയ്യുമ്പോഴും ബാറ്റു െചയ്യുമ്പോഴുമെല്ലാം കോഹ്ലി അങ്ങനെ തന്നെ – സിമ്മണ്‍സ് കൂട്ടിച്ചേര്‍ത്തു.

Top