കൊച്ചി:തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് വലിയ ഗൂഢാലോചനയുടെ ഭാഗമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്ന അന്ന് തന്നെ തന്നെയും അറസ്റ്റ് ചെയ്യിപ്പിക്കാനുള്ള നീക്കം നടന്നു. ഗൂഢാലോചനയിൽ പൊലീസും പങ്കുചേർന്നുവെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
സാധാരണ ഗതിയിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് അറിയിക്കുകയോ, വിശദീകരണം തേടുകയോ ചെയ്യാറുള്ള പൊലീസ് ഇവിടെ അത് ചെയ്തില്ല. പണം നൽകാൻ കമ്പനി ഉടമ തയ്യാറായിട്ടും ഒത്ത് തീർപ്പിന് പരാതിക്കാരൻ തയ്യാറാവാതിരുന്നതും ഗൂഢാലോചനയുടെ ഭാഗമാണ്. വ്യക്തിഹത്യ ലക്ഷ്യംവച്ചുള്ള ഈ നീക്കത്തിനെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും കുമ്മനം പറഞ്ഞു.
മധ്യവർഗക്കാരുടെ പ്രതിനിധി എന്ന നിലയിൽ ‘മിഡിൽ ക്ലാസ് ജോ’ എന്നാണ് ജോ ബൈഡനെ യുഎസ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. 1942 നവംബര്‍ 20ന് പെന്‍സില്‍വാനിയയിലെ സ്‌ക്രാന്‍ടണിലാണ് ജോ ബൈഡന്റെ ജനനം. കത്തോലിക്ക സമുദായക്കാരായ മാതാപിതാക്കളുടെ മൂത്ത മകനായി. ഡെലാവെയറിലും ക്ലേമോണ്ടിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. 1965ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡെലാവെയറില്‍ നിന്ന് ഹിസ്റ്ററിയിലും പൊളിറ്റിക്കല്‍ സയന്‍സിലുമായി ഡബിള്‍ ബി എ ബിരുദം. 1968ല്‍ സിറാകോസ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലോയില്‍ നിന്ന് നിയമബിരുദം.