കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പിൽ. കേസ് പിൻവലിച്ച് പരാതിക്കാരൻ.

പത്തനംതിട്ട: മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരനെതിരായി തനിക്ക് പരാതിയില്ലെന്ന് ആറന്മുള സ്വദേശി ഹരികൃഷ്ണൻ. കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തു തീര്‍പ്പിലേക്ക്. പരാതിക്കാരനായ ഹരികൃഷ്ണന്‍ എന്നയാൾ പരാതി പിന്‍വലിക്കാൻ അപേക്ഷ നൽകിയതോടെയാണ് ഒത്തുതീർപ്പിന് വഴിതെളിയുന്നത്.തനിക്ക് കിട്ടാനുണ്ടായിരുന്ന പണം ആറന്മുള സ്വദേശിയായ പ്രവീൺ തന്ന് തീർത്തുവെന്നും അതിനാൽ പരാതി പിൻവലിക്കുകയാണെന്നും ഹരികൃഷ്ണൻ പറഞ്ഞു. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരാതിക്കാരൻ തന്നെ കേസ് പിൻവലിച്ചിരിക്കുന്നത്.

പാലക്കാട്ടെ ഒരു കമ്പനിയിൽ പങ്കാളിത്തം വാഗ്ദാനം പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. ആറന്മുള സ്വദേശിയായ ഹരികൃഷ്ണന്‍ നമ്പൂതിരിയായിരുന്നു പരാതിക്കാരൻ. ഇയാളുടെ പരാതിയിൽ കുമ്മനം രാജശേഖരനെ നാലാം പ്രതിയാക്കിയാണ് ആറന്മുള പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നൽകിയ തുകയിൽ നാല് ലക്ഷം രൂപ നേരത്തെ ലഭിച്ചെന്നും ബാക്കിയുള്ള 24 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെ കൈമാറിയെന്നുമാണ് പരാതി പിന്‍വലിക്കാന്‍ നല്‍കിയ അപേക്ഷയില്‍ ഹരികൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്.

കഞ്ചിക്കോട് ആസ്ഥാനമായി ഭാരത് ബയോ പോളിമര്‍ ഫാക്ടറി എന്ന തുടങ്ങാൻ കൊല്ലംകോട് സ്വദേശി വിജയനും പ്രവീണും ചേര്‍ന്ന് ആറന്‍മുള സ്വദേശിയായ ഹരികൃഷ്ണനില്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തിരുന്നില്ലെന്നായിരുന്നു പരാതി. പരാതിയെ തുടർന്ന് ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍ ഇടപെട്ട് 6.25 ലക്ഷം രൂപ മടക്കിനല്‍കുകയും ചെക്കുകള്‍ മുഴുവന്‍ തിരികെ വാങ്ങുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും 28.75 ലക്ഷം രൂപ തിരിച്ചുനല്‍കിയില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

കേസിൽ കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണാണ് ഒന്നാം പ്രതി. ഇയാളുടെ പങ്കാളിയായ വിജയനും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും മാനേജറും ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാറും പ്രതി പട്ടികയിലുണ്ട്. സ്ഥാപനവുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ പ്രവീണിനെ നേരിട്ട് കണ്ടെന്നും ഹരികൃഷ്ണൻ പരാതിയിൽ ആരോപിച്ചിരുന്നു.

Top