അയ്യപ്പന്‍ വിളിച്ചു ഞാന്‍ വരുന്നു!! കുമ്മനം രാജശേഖരന്‍ കേരള രാഷ്ട്രീയത്തിലേക്ക്?

sabarimala protestകണ്ണൂര്‍: മിസോറാം ഗവര്‍ണറും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് മടക്കി കൊണ്ടുവരുന്നു. ആര്‍എസ്എസാണ് കുമ്മനത്തെ തിരിച്ചുകൊണ്ടുവരാന്‍ നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഗവര്‍ണറായിരുന്ന ഒരാള്‍ തിരിച്ച് രാഷ്ട്രീയ പ്രവര്‍ത്തകനായി മാറുന്ന രീതി സാധാരണ നിലവിലില്ലാത്തത് നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുന്നു.

കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലേക്ക് മടക്കികൊണ്ടുവരാന്‍ സംഘപരിവാര്‍ സംഘടനകളില്‍ സമ്മര്‍ദ്ദമേറുന്നതായാണ് റിപ്പോര്‍ട്ട്. ശബരിമല പ്രശ്‌നം കൂടുതല്‍ ക്രിയാത്മകമായി കൈകാര്യം ചെയ്യാന്‍ കുമ്മനത്തിന്റെ സേവനം ആവശ്യമാണെന്ന് ഒരുവിഭാഗം നേതാക്കള്‍ നിലപാടെടുക്കുന്നതായിട്ടാണു വിവരം. കേരളത്തിലേക്കു മടങ്ങിവരാന്‍ കുമ്മനം രാജശേഖരനും സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണു സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയിലെ യുവതീപ്രവേശ പ്രശ്‌നത്തെത്തുടര്‍ന്നു സംസ്ഥാനത്ത് ഉരുത്തിരിഞ്ഞ സാമൂഹിക-രാഷ്ട്രീയ പരിസ്ഥിതിയില്‍ കുമ്മനം രാജശേഖരന്റെ ഇടപെടല്‍ അനിവാര്യമാണെന്ന് ആര്‍എസ്എസിലെയും ഹിന്ദുഐക്യവേദി, ക്ഷേത്രസംരക്ഷണ സമിതി തുടങ്ങയ സംഘപരിവാര്‍ സംഘടനകളിലെയും വലിയൊരു വിഭാഗം നേതാക്കള്‍ വാദിക്കുന്നു. ഇക്കാര്യം ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തെയും അറിയിച്ചുവെന്നാണു സൂചന.

മിസോറം തിരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ കുമ്മനം രാജശേഖരനെ കേരളത്തിലേക്കു മടക്കണമെന്നാണ് ആവശ്യം. കുമ്മനത്തിനും ഇതു സമ്മതമാണെന്നാണ് സൂചനകള്‍. ആര്‍എസ്എസ് കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ ഇതുവരെ മനസ്സുതുറന്നിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ കുമ്മനത്തിന്റെ മടങ്ങിവരവില്‍ തീരുമാനമാകുമെന്നാണ് അറിയുന്നത്. അയ്യപ്പന്‍ വിളിച്ചു ഞാന്‍ വരുന്നു എന്ന് പറഞ്ഞുകൊണ്ട് കുമ്മനത്തിന്‍രെ തിരിച്ചുവരവ് പ്രതീക്ഷിക്കുകയാണ് അണികള്‍.

Top