തിരുവനന്തപുരം :തുടർഭരണം രണം കിട്ടിയ പിണറായിക്ക് ഭരണത്തിൽ ശനിദശ.പിണറായി ഭരണം അഞ്ചുവർഷം പൂർത്തിയാക്കില്ല . ഫോൺ വിളിച്ച് പീഡന പരാതി അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് മന്ത്രി എ. കെ ശശീന്ദ്രനെതിരെ കുണ്ടറയിലെ യുവതി പൊലീസിന് മൊഴി നൽകി. കുണ്ടറ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ശശീന്ദ്രനെക്കാൾ പ്രതിസന്ധിയിൽ ആയിരിക്കുന്നത് പിണറായി വിജയനും സിപിഎമ്മും ആണ് .ഇടതുമുന്നണിയിലും സിപിഎമ്മിലും കടുത്ത അമർഷം.
മന്ത്രി എ.കെ ശശീന്ദ്രനെതിരെയാണ് യുവതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രി ശ്രമിച്ചതായി യുവതി പോലീസിനോട് പറഞ്ഞു. സംഭവത്തിൽ ഗവർണർക്ക് പരാതി നൽകുമെന്നും യുവതി അറിയിച്ചിട്ടുണ്ട്.പരാതി നൽകി 24 ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവം വിവാദമായതോടെയാണ് അടിയന്തിരമായ പോലീസ് ഇടപെടൽ. കഴിഞ്ഞ മാസമാണ് യുവതി പത്മാകരനെതിരെ പരാതി നൽകിയത്.രാഷ്ട്രീയമായി സി പി എമ്മിന്‍റെയും എൻസിപിയുടെയും പിന്തുണ മന്ത്രിക്ക് ലഭിക്കുന്നുണ്ടെങ്കിലും നിയമക്കുരുക്ക് എന്ന വൈതരണി ശശീന്ദ്രന് മുന്നിലുണ്ട്.
മന്ത്രിക്ക് ഭരണഘടനാപരമായ അവകാശങ്ങൾ ലഭിക്കുമെന്നതിനാൽ പോലീസിൽ പരാതി നൽകിയിട്ട് കാര്യമായ പ്രയോജനം ഉണ്ടാകും എന്ന് കരുതുന്നില്ലെന്ന് പെൺകുട്ടി പറഞ്ഞു. പൊലീസിൽ വിശ്വാസമില്ലാത്തതു കൊണ്ടുകൂടിയാണ് ഗവർണർക്ക് പരാതി നൽകുന്നത്. തെറ്റു ചെയ്ത മന്ത്രിക്കൊപ്പം ആണ് മുഖ്യമന്ത്രി. താൻ പോലീസിന് മൊഴി നൽകുന്നതിൽ നിന്ന് നിസ്സഹകരിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം കളവാണ്. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും പെൺകുട്ടി പറഞ്ഞു.
പിണറായി ഭരണത്തിൽ സ്‌ത്രീസ്വാതന്ത്ര്യം വലിയ പ്രതിസന്ധി നേരിടുന്നു.അതേസമയം തന്നെ പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം നേരിടുന്നത് പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിയും .ആ മന്ത്രി എ.കെ. ശശീന്ദ്രനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും.പാർട്ടിക്കുള്ളിലും മുന്നണിയിലും പിണറായി വിജയനെതിരെ കരുനീക്കം ശക്തമാവുകയാണ്
സ്ത്രീ പീഡന കേസിൽ മന്ത്രിയെ സംരക്ഷിക്കാനുള്ള തീരുമാനം പിണറായിക്കും സി.പി.എമ്മിന് തിരിച്ചടിയാകും. വിസ്‌മയയുടെ ആത്മഹത്യമുതല്‍ കേരള സമൂഹം ശക്‌തമായി സ്‌ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന സമയത്താണ് ഇത്തരമൊരു നിലപാട് എന്നതും ഏറെ പ്രസക്‌തമാണ്. മന്ത്രി എ.കെ. ശശീന്ദ്രന്‍ തത്‌കാലം രാജിവയ്‌ക്കേണ്ടെന്ന എന്‍.സി.പിയുടെ നിലപാടില്‍ത്തെന്നയാണു സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും. എന്തിനാണ് ശശീന്ദ്രനെ ഇത്രമാത്രം സംരക്ഷിക്കുന്നത് ?
വനിതാ കമ്മിഷന്‍ അധ്യക്ഷയായിരുന്ന എം.സി. ജോസഫൈന്‍ പരാതിക്കാരിയായ യുവതിയെ അപമാനിച്ചു സംസാരിച്ചത് കനത്ത പ്രഹരം ആയിരുന്നു .അതിന്റെ പേരില്‍ അവരെ സ്‌ഥാനത്തുനിന്നും മാറ്റിയിരുന്നു .
എന്നാൽ ശശീന്ദ്രന്റെ വിഷയത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെതിരെ സ്‌ത്രീസംഘടനകള്‍ കടുത്ത അമര്ഷത്തിലാണ് . ശശീന്ദ്രനെതിരെ ഉയരുന്ന കേസ് ആയതുകൊണ്ടുതന്നെ സി.പി.ഐയ്‌ക്ക് ഇതില്‍ കടുത്ത അമര്‍ഷവുമുണ്ട് . കഴിഞ്ഞ നിയമസഭാസമ്മേളന സമയത്ത് മുട്ടില്‍ മരംമുറി കേസ് ഉയര്‍ന്നുവന്നപ്പോള്‍ അന്ന് റവന്യുവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയത് ശശീന്ദ്രനായിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരേ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നതിന് ശക്‌തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടി കുടിയാണ് സി.പി.ഐ. അതിനായി അന്ന് അവര്‍ മന്ത്രിസഭായോഗത്തില്‍നിന്നു വിട്ടുനിന്നുകൊണ്ട് കടുത്ത നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്‌തിരുന്നു.
ഫോണ്‍സംഭാഷണവുമായി ബന്ധപ്പെട്ട പരാതിയില്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന നിയമോപദേശമുണ്ടെങ്കിലും രാഷ്‌ട്രീയമായി അത് വലിയ ഗുണമുണ്ടാക്കില്ലെന്നാണ് പൊതുവിലുള്ള അഭിപ്രായം. നിയമപരമായി വേണമെങ്കില്‍ അത് പറഞ്ഞ് രക്ഷപ്പെടാനാകുമെങ്കിലും ധാര്‍മ്മികമായി അത് വലിയ തിരിച്ചടിയുണ്ടാക്കും.
സ്‌ത്രീ സുരക്ഷയ്‌ക്ക് വേണ്ടി സി.പി.എമ്മും പോഷകസംഘടനകളും വലിയ പ്രചാരണപരിപാടികള്‍ നടത്തികൊണ്ടിരിക്കുന്ന സമയത്ത് ഇത്തരമൊരു നിലപാട് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നുമുണ്ട്.
പീഡനപരാതിയും ശശീന്ദ്രനെതിരായ ആരോപണവും എന്‍.സി.പിയുടെ ആഭ്യന്തര്രപശ്‌നമാണെന്ന വിലയിരുത്തലിലാണു സി.പി.എം. നേതൃത്വം. ശബ്‌ദരേഖാവിവാദത്തില്‍ മന്ത്രിക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നാണു പോലീസിനു ലഭിച്ച നിയമോപദേശവും. തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന അഭിപ്രായമാണ് ഇന്നലെ ചേര്‍ന്ന സി.പി.എം. അവെയ്‌ലബിള്‍ സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുയര്‍ന്നത്.
രാഷ്‌ട്രീയഗൂഢനീക്കമെന്ന എന്‍.സി.പി. വാദം മുഖവിലയ്‌ക്കെടുക്കുമ്പോഴും, പരാതിക്കാരി നിയമനടപടിയില്‍ ഉറച്ചുനിന്നാലുണ്ടാകാവുന്ന ഭവിഷ്യത്ത് സി.പി.എം. വിലയിരുത്തി. യുവതി പരാതിയുമായി മുന്നോട്ടുപോകുകയും മന്ത്രിക്കെതിരേ കേസ് വരുകയും ചെയ്‌താല്‍ രാജിവയ്‌ക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആരോപണവിധേയനായ മന്ത്രി ശശീന്ദ്രന്‍ ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികവസതിയില്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ ബന്ധപ്പെടാനിടയായ രാഷ്ട്രീയസാഹചര്യമാണു ശശീന്ദ്രന്‍ വിവരിച്ചത്. എന്നാല്‍, മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്നാണു സൂചന.
ശശീന്ദ്രന്‍റേത് സത്യപ്രതിജ്ഞാലംഘനമാണെന്ന് പരാതിക്കാരിയുടെ വീടു സന്ദർശിച്ച ശേഷം ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. നിയമപോരാട്ടത്തിന് പെൺകുട്ടിക്ക് ബിജെപി പൂർണ പിന്തുണ നൽകും. മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പച്ചക്കള്ളമാണ്. പോലീസ് കഴിഞ്ഞ രണ്ടു ദിവസവും മൊഴി രേഖപ്പെടുത്താൻ പെൺകുട്ടിയെ സമീപിച്ചിട്ടില്ല. സ്ത്രീകളെ ആകെ അപമാനിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ശശീന്ദ്രനെ സഹായിക്കുന്നതിലൂടെ മുഖ്യമന്ത്രിയും സമാന തെറ്റ് ചെയ്തിരിക്കുന്നു. ശശീന്ദ്രന് മുഖ്യമന്ത്രി കുട പിടിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ജി പത്മാകരനെതിരെ നടപടി സ്വീകരിച്ച് എൻസിപി. പത്മാകരനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ എൻ രാജീവിനെയും സസ്‌പെൻഡ് ചെയ്തു.സംഭവത്തിൽ പാർട്ടി കഴിഞ്ഞ ദിവസം പത്മാകരനെതിരെ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എൻസിപി സംസ്ഥാന നിർവാഹക സമിതി അംഗമാണ് പത്മാകരൻ.