കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങള്‍ക്ക് ലഭിച്ച ആദ്യത്തെ കണ്‍മണിക്കൊപ്പമാണ് കുഞ്ചാക്കോ ബോബന്റെയും ഭാര്യയുടെയും ക്രിസ്മസ് ആഘോഷം. കുഞ്ഞ് ഇസയ്‌ക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തിന്റെ മനോഹരമായ ചിത്രം ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.‘ദൈവം നിങ്ങളോട് കാത്തിരിക്കാന്‍ പറയുമ്പോള്‍ അത് ഏറ്റവും മികച്ചത് നിങ്ങള്‍ക്ക് നല്‍കാനാണ്’ എന്ന വാചകങ്ങളോടെയാണ് ചാക്കോച്ചന്‍ എല്ലാവര്‍ക്കും സ്‌നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്മസ് ആശംസിച്ചിരിക്കുന്നത്. ഒപ്പം മകനും ഭാര്യയ്ക്കുമൊപ്പമുള്ള മനോഹരമായ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇസഹാക് ബോബന്‍ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്. ‘ഇസ’ എന്ന് വിളിക്കുന്ന തന്റെ കുഞ്ഞിനൊപ്പമുള്ള ഓരോ സുന്ദര നിമിഷങ്ങളും ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.
‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്ബോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോൾ ദൈവമേ, ഇത്രയും മോഹം മനസില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” മകനുമായുള്ള ചാക്കോച്ചന്റെ അടുപ്പത്തെ കുറിച്ച് പ്രിയയുടെ വാക്കുകള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും