ഫാ. ടോമിന്റെ മോചനത്തിനായി കുഞ്ചാക്കോ ബോബൻ; പുരോഹിതന്റെ മോചനത്തിനായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം ഇ മെയില്‍ പരാതി

കൊച്ചി: യെമനില്‍ ഭീകരര്‍ തട്ടികൊണ്ടു പോയ മലയാളി വൈദികന്റെ മോചനത്തിനായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം ഇ മെയില്‍ പരാതി അയക്കുന്ന ക്യാമ്പയിന് തുടക്കമായി. മലയോര വികസന സമിതി സംസ്ഥാന പ്രസിഡന്റ് സിബിവയലില്‍ നേതൃത്വം നല്‍കുന്ന ഇ മെയില്‍ ക്യാമ്പയിനിന്റെ ഉദ്ഘാടനം കാലിക്കറ്റ് സര്‍വ്വകലാശാലാ മുന്‍ വൈസ് ചാന്‍സലറും പ്രമുഖ ചരിത്രകാരനുമായ ഡോ.കെ കെ എന്‍ കുറുപ്പും സാമൂഹിക പ്രവര്‍ത്തകനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോളും നിര്‍വ്വഹിച്ചു.

ഇതിനോടനുബന്ധിച്ചുള്ള ഹാഷ് ടാഗ് പ്രചരണത്തിന്റെ ഉദ്ഘാടനം നടന്‍ കുഞ്ചാക്കോ ബോബന്‍ നിര്‍വ്വഹിച്ചു.
ഫാദര്‍ ഉഴുന്നാലിനു വേണ്ടിയുള്ള എല്ലാ ശ്രമങ്ങളിലും പ്രാര്‍ത്ഥനകളിലും തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഹാഷ് ടാഗ് പ്രചരണ ഉദ്ഘാടനം ചെയ്ത് ചാക്കോച്ചന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫാദര്‍ ഉഴുന്നാലിനെ മോചിപ്പിക്കാന്‍ ഇന്ത്യക്ക് നേരിട്ട് കഴിയുന്നില്ലെങ്കില്‍ യെമനുമായി ഇടപെടാന്‍ കഴിയുന്ന രാജ്യങ്ങളുടെ സഹായം അടിയന്തരമായി തേടണമെന്ന് സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടു.
ആരുടെയും ഇടപെടല്‍ ഫലപ്രദമാകുന്നില്ല എന്ന് പറയുമ്പോള്‍ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ടോ എന്ന കാര്യത്തിലും സംശയങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top