കുറവിലങ്ങാട്: മതസ്പർദ വളർത്തിയെന്ന കേസിൽ പാലാ ബിഷപ്പിനെതിരെ കേസെടുത്ത് പൊലീസ്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് എതിരെയാണ് ഇപ്പോൾ കുറവിലങ്ങാട് പൊലീസ് കേസെടുത്തിരിക്കുന്നത്. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഇപ്പോൾ ബിഷപ്പിനെതിരെ കേസെടുത്തിരിക്കുന്നത്. ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് നൽകിയ ഹർജിയിലാണ് ഇപ്പോൾ കോടതി ഉത്തരവിട്ടിരിക്കുന്നത്.
കുറവിലങ്ങാട് പള്ളിയിൽ നടത്തിയ വിവാദ പ്രസംഗത്തിൽ നർക്കോട്ടിക് ജിഹാദുണ്ടെന്നും, ഇതുവഴി യുവത്വത്തെ തകർക്കുകയാണ് എന്നും ബിഷപ്പ് പ്രസംഗിച്ചിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോൾ കേസെടുക്കാൻ നിർദേശം കോടതി നൽകിയിരിക്കുന്നത്. മനപൂർവം മതസ്പർദ വളർത്തി, സംഘർഷാവസ്ഥ സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ ഇടപെട്ടു തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.