വിദ്യാഭ്യാസമേഖലയെ ലക്ഷ്യം വയ്ക്കുന്ന ഭീകരവാദ അജണ്ടകള്‍ നിസ്സാരവത്കരിക്കരുത്!! നാര്‍ക്കോട്ടിക് ജിഹാദിന് പിന്നാലെ പുതിയ ആരോപണവുമായി കത്തോലിക്ക സഭ

കൊച്ചി: വിദ്യാഭ്യാസമേഖലയെ ലക്ഷ്യം വെയ്ക്കുന്ന ഭീകരവാദ അജണ്ടകള്‍ നിസ്സാരവത്കരിക്കരുതെന്ന് കത്തോലിക്കാ സഭ .കേരളത്തിലെ വിദ്യാഭ്യാസമേഖലയെ ലക്ഷ്യം വയ്ക്കുന്ന ഭീകര തീവ്രവാദ പ്രസ്ഥാനങ്ങളുടെ അജണ്ടകള്‍ നിസ്സാരവത്കരിക്കരുതെന്നും ഭരണമുന്നണിയിലെ പ്രമുഖ കക്ഷി തന്നെ ഇക്കാര്യം തുറന്ന് സമ്മതിച്ചിരിക്കുന്നത് ഗൗരവമായിട്ടെടുത്ത് അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യൻ പറഞ്ഞു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് പുതിയ ആരോപണങ്ങളുമായി കത്തോലിക്ക സഭ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്

ഭീകരവാദപ്രസ്ഥാനങ്ങളുടെ വിദ്യാഭ്യാസ മേഖലയിലെ കൈകടത്തലിനെക്കുറിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി പലതവണ സിബിസിഐ ലെയ്റ്റി കൗൺസിൽ ആവര്‍ത്തിച്ചു സൂചിപ്പിച്ചപ്പോള്‍ പലരും അവഗണിച്ചുവെന്ന് വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. ക്രൈസ്തവ സഭ ഭീകരവാദത്തിനെതിരെ പ്രതികരിക്കുമ്പോള്‍ വര്‍ഗീയതയും രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീകരവാദത്തിനെതിരെ മുന്നറിയിപ്പ് നൽകുമ്പോള്‍ മതേതരത്വമെന്നും പറയുന്നത് വിരോധാഭാസമാണെന്നും കുറിപ്പിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മയക്കുമരുന്നിന്റെ മറവിലുള്ള ഭീകരവാദത്തെക്കുറിച്ച് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത് അക്ഷരംപ്രതി ശതിയാണെന്ന് സൂചിപ്പിക്കുന്നതാണ് വിദ്യാഭ്യാസമേഖലയിലെ തീവ്രവാദത്തിനെതിരെ സിപിഎം പുറത്താക്കിയിരിക്കുന്ന രേഖകളും കുറിപ്പുകളും യുഡിഎഫ് നേതൃത്വവും ഇതര രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തിൽ അടവുനയങ്ങളും വര്‍ഗീയ പ്രീണനവും ഒഴിവാക്കി പൊതുസമൂഹത്തിന് മുമ്പാകെ നിലപാട് വ്യക്തമാക്കാൻ ബാധ്യസ്ഥരാണെന്നും മയക്കുമരുന്നിന്റേയും രാസലഹരിയുടേയും താവളങ്ങളായി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ വിട്ടുകൊടുക്കരുതെന്നും കുറിപ്പിൽ പരാമര്‍ശിക്കുന്നു.

ഇറാന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ കേരളത്തിലേക്ക് വലിയ തോതില്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നത് പരിശോധിക്കണമെന്ന് സഭ പറയുന്നു. സ്വതന്ത്ര വിദ്യാര്‍ത്ഥി യൂണിയനുകളുടെ മറവില്‍ കേരളത്തില്‍ ക്യാമ്പസ് തീവ്രവാദം വളരുന്നുവെന്നും കത്തോലിക്കാ സഭ ആശങ്ക പ്രകടിപ്പിക്കുന്നു. ആസൂത്രിതമായ ദീര്‍ഘകാല അജണ്ടകള്‍ കേരളത്തിലെ വിദ്യാഭ്യാസമേഖലയെ കേന്ദ്രീകരിച്ച് ഭീകരവാദപ്രസ്ഥാനങ്ങള്‍ രൂപം നല്‍കിയിട്ടുണ്ടെന്നാണ് കത്തോലിക സഭ സംശയം ഉന്നയിക്കുന്നുണ്ട്. സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനകള്‍ രൂപീകരിച്ച് ചില പ്രൊഫഷണല്‍ കോളജുകളിലെ വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഇക്കൂട്ടര്‍ പിടിച്ചടക്കിയിരിക്കുന്നത് ഇതിന്റെ ചില സൂചനകള്‍ മാത്രമെന്നും സഭ പറയുന്നു. പ്രൊഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കുന്നുവെന്ന സിപിഐഎം കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് കത്തോലിക്കാ സഭ നിലപാട് കടുപ്പിക്കുന്നത്.

​അതേസമയം ഇസ്ലാംമത വിശ്വാസവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങള്‍ക്ക് ഖേദം പ്രകടിപ്പിച്ച് താമരശേരി രൂപതാ അധ്യക്ഷൻ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ. താമരശ്ശേരി രൂപത വിശ്വാസപരിശീലന കേന്ദ്ര പ്രസിദ്ധീകരിച്ച സത്യങ്ങളും വസ്തുതകളും 33 ചോദ്യത്തരങ്ങളിലൂടെ എന്ന പുസ്തകത്തിലാണ് വവിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. പുസ്തകത്തിലെ പരാമര്‍ശത്തിൽ ഇസ്ലാം മതവിശ്വാസികള്‍ക്കുണ്ടായ വേദനയിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

Top