മുസ്ലിം ജനതയെ പ്രീണിപ്പിക്കാൻ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി.തിന്മകൾക്ക് മതത്തിൻ്റെ നിറം നൽകരുത് എന്നും പിണറായി വിജയന്‍.

തിരുവനന്തപുരം :പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്ത പദമാണ് നാര്‍കോട്ടിക് ജിഹാദ് എന്നും പിണറായി വിജയൻ. ജാതിയെയും മതത്തെയും വിഭജനത്തിനായി ഉപയോഗിക്കാന്‍ അനുവദിക്കരുത്. ഇത്തരം പ്രവണതകൾ ഉയർന്നു വരുന്നതായും അവ മുളയിലെ നുള്ളിക്കളയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് യോജിച്ചതല്ല പ്രസ്താവനയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സിപിഐഎം പെരുവമ്പ് ലോക്കല്‍ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.പാലാ ബിഷപ്പിൻ്റെ വിവാദ പ്രസ്താവനയ്ക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം.

ലവ് ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്രസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘വസ്തുതാപരമായി കാര്യങ്ങള്‍ മനസിലാക്കിവേണം പൊതുസമൂഹത്തില്‍ അവതരിപ്പിക്കാന്‍. ഇത്തരം പ്രസ്താവന നിര്‍ഭാഗ്യകരമാണ്. പൊതുസമൂഹം ആ പ്രസ്താവനയ്‌ക്കൊപ്പമല്ല. നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്‌ അത്തരം പ്രസ്താവനയെ പിന്താങ്ങുന്നത്. മതനിരപേക്ഷത തകര്‍ക്കാന്‍ കേന്ദ്രത്തില്‍ നിന്ന് ശ്രമമുണ്ടായാലും ചെറുക്കും’. മുഖ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്നതും തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നതും സമൂഹത്തെ ഒരു പോലെ ദുര്‍ബലപ്പെടുത്തും. പുരോഗമനപരമായും മതനിരപേക്ഷപരമായും ചിന്തിക്കാന്‍ ശേഷിയുള്ള തലമുറ ഇന്ന് നമ്മുടെ സമൂഹത്തിന് ഏറെ ആവശ്യമുള്ള ഒന്നാണ്. എന്നാല്‍ സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്റെ നിറം ചേര്‍ത്തുവയ്ക്കുന്ന പ്രവണത ഉയര്‍ന്നുവരുന്നുണ്ട്. അതിനെ മുളയിലേ നുള്ളിക്കളയണം. മുഖ്യമന്ത്രി വ്യക്തമാക്കി.

അത്തരം പ്രവൃത്തികള്‍ തിന്മ ചെയ്യുന്നവര്‍ക്ക് എതിരായ പൊതു ഐക്യത്തെ ശാക്തീകരിക്കില്ല. പകരം അത് സമൂഹത്തിലെ വേര്‍തിരിവ് വര്‍ധിപ്പിക്കും. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നതും സമൂഹത്തിന്റെ ഐക്യത്തെ ദുര്‍ബലപ്പെടുത്തും. ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക തിന്മകൾ ചെയ്യുന്നവരെ ഏതെങ്കിലുമൊരു വിഭാഗത്തോട് ഉപമിക്കരുത്. ഇത്തരം നീക്കങ്ങൾ തിന്മകൾക്കെതിരായ പൊതു ഐക്യത്തെ ശാക്തീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പാലാ ബിഷപ്പിനെ പേരെടുത്ത് പറയാതെയായിരുന്നു വിവാദ പ്രസ്താവനക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമർശം. ബിഷപ്പിന്റെ പരാമർശത്തെ പറയാതെ പറഞ്ഞ മുഖ്യമന്ത്രി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർക്ക് കേരളത്തിൽ ലഭിച്ച പിന്തുണയെയും പരോക്ഷമായി വിമർശിച്ചു. സമൂഹത്തിൽ പുരോഗമനപരമായും മതനിരപേക്ഷതയോടെയും ചിന്തിക്കാൻ കഴിയുന്നതാണ് പുതുതലമുറയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ വിവാദപ്രസ്താനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്.

ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുമെന്നും അദ്ദേഹം തൻ്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. ജാതിക്കും മതത്തിനുമതീതമായി ജീവിക്കാൻ പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ഓർമ പുതുക്കുന്ന ദിവസത്തിലൂടെയാണ് നാം ഓരോരുത്തരും കടന്നുപോകുന്നത്. ജാതിയും മതവും വിഭജനത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കണം. ഇന്നത്തെ പ്രത്യേക ദിവസത്തിൻ്റെ പശ്ചാതലത്തിൽ ഇങ്ങനെയുള്ള പ്രതിജ്ഞയാണ് അക്ഷരാർത്ഥത്തിൽ നാം സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാർക്കോട്ടിക് ജിഹാദിൻ്റെ പേരിലുള്ള വിവാദ തീക്കനൽ രാഷ്ട്രീയകേരളത്തിൽ പുകയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന കൂടി വരുന്നത്.

Top