കേരളത്തില്‍ മാര്‍ക്ക് ജിഹാദ് !..മുസ്ലിം സമുദായത്തെ കുരുക്കി വീണ്ടും വിവാദം.കേരളത്തില്‍ മതം പ്രചരിപ്പിക്കാൻ പുതിയ നീക്കം മാര്‍ക്ക് ജിഹാദ് !

ന്യൂഡല്‍ഹി: മുസ്ലിം മത സമുദായത്തെ പ്രതിരോധത്തിലാക്കി വീണ്ടും വിവാദം .കേരളത്തിൽ മാർക്ക് ജിഹാദ് എന്നാണു പുതിയ ആരോപണം .കേരളത്തിനെതിരെ വിവാദ പരാമർശവുമായി ഡൽഹി സർവകലാശാല പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയാണ് രംഗത്ത് വന്നിരിക്കുന്നത് . കേരളത്തിൽ മാർക്ക് ജിഹാദാണെന്ന വിവാദ പരാമർശവുമായാണ് പാണ്ഡെ രംഗെത്തെത്തിയത്. ഡല്‍ഹി സര്‍വകലാശാലയിലെ ഡിഗ്രി പ്രവേശന നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലായിരുന്നു പ്രൊഫസര്‍ ട്വിറ്ററിലൂടെ വിവാദ പരാമര്‍ശം നടത്തിയത്.

നിരവധി മലയാളി വിദ്യാര്‍ഥികളാണ് ഇത്തവണ ആദ്യത്തെ കട്ട്ഓഫില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയത്. ഇതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ പോലെ മാര്‍ക്ക് ജിഹാദുമുണ്ട്.’നിങ്ങളുടെ മതം പ്രചരിപ്പിക്കാന്‍ പ്രണയത്തെ ഉപയോഗിക്കുന്നതാണ് ലൗ ജിഹാദ്. അതുപോലെ നിങ്ങളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ മാര്‍ക്ക് നല്‍കുന്നതാണ് മാര്‍ക്ക് ജിഹാദ്’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പരീക്ഷിച്ച അതേ നടപടിയാണ് ഇടതുപക്ഷം ഡല്‍ഹി സര്‍വകലാശാലയിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും രാകേഷ് കുമാര്‍ പറയുന്നു. മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നാണെന്നും രാകേഷ് കുമാര്‍ ആരോപിച്ചു.അധ്യാപകന്റെ വിവാദ പരാമര്‍ശത്തിനെതിരേ വിവിധ വിദ്യാര്‍ഥി സംഘടനകളും അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രൊഫസര്‍ വ്യക്തമാക്കി.ആർഎസ്എസുമായി ബന്ധമുള്ള നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുൻ പ്രസിഡന്റ് കൂടിയായ രാകേഷ് കുമാർ പാണ്ഡെ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മലയാളി വിദ്യാർത്ഥികെതിരെ വിവാദ പരാമർശം നടത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കേരളത്തിൽ നിന്ന് ഡൽഹി സർവകലാശാലയിലേക്ക് ഇത്തരത്തിൽ അപേക്ഷകൾ വന്നത് അസ്വാഭാവികമാണ്. കേരളത്തിൽ ലൗ ജിഹാദ് പോലെ മാർക്ക് ജിഹാദുമുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നടക്കുന്ന സംഘടിതമായ ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. ജെഎൻയുവിൽ പരീക്ഷിച്ച അതേ തന്ത്രം ഡൽഹി സർവകലാശാലയിലും നടപ്പിലാക്കാൻ ഇടതുപക്ഷം ശ്രമിക്കുകയാണെന്നും പാണ്ഡെ ടൈം ഓഫ് ഇന്ത്യയോട് പറഞ്ഞു.“പരീക്ഷകൾ ഓൺലൈൻ വഴി ആയതിനാൽ ലോക്ക്ഡൗൺ സമയത്ത് 100 ശതമാനം മാർക്ക് കിട്ടുന്നതിൽ അത്ഭുതമില്ല. എന്നാൽ അതിനുമുൻപും മലയാളി വിദ്യാർഥികൾ സംസ്ഥാന ബോർഡ് പരീക്ഷകളിൽ 100 ശതമാനം മാർക്ക് നേടിയിട്ടുണ്ട്. ഇതൊക്കെ ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നാണ്.”- പാണ്ഡെ പറഞ്ഞു.

Top