ലൗ ജിഹാദിനെ എതിര്‍ത്ത ബിജെപി നേതാവിനെ അജ്ഞാത സംഘം കൊലപ്പെടുത്തി

ഭോപ്പാല്‍: ബിജെപി നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവച്ചുകൊലപ്പെടുത്തി. മദ്ധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് സംഭവം. ബിജെപി പിച്ഛ്ഡ മോര്‍ച്ച മണ്ഡല്‍ പ്രസിഡന്റ് നീലു രജകാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

ബിജെപി പ്രവര്‍ത്തകന്റെ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ട് പേര്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. പ്രിന്‍സ് ജോസഫ്, അക്രം ഖാന്‍ എന്നിവരാണ് പ്രതികള്‍. ഇരുവരും ഒളിവിലാണ്. ഇതിനിടെ പ്രിന്‍സിന്റെ പിതാവ് ആത്മഹത്യ ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെടിവയ്പ്പിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്തെത്തി. മണിക്കൂറോളം നീണ്ടുനിന്ന പ്രതിഷേധത്തില്‍ ബിജെപി എംഎല്‍എ സഞ്ജയ് പഥക്, ബിജെപി ജില്ലാ പ്രസിഡന്റ് ദീപക് ടണ്ടന്‍ സോണി എന്നിവരും പങ്കെടുത്തു.

ലവ് ജിഹാദ് കേസില്‍ ഇടപ്പെട്ടതിനെ തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഈ ആരോപണം ഉയര്‍ന്നതോടെ രാഷ്ട്രീയവിവാദത്തിന് വഴിവച്ചു.

 

Top