മുസ്ലിം വോട്ടിനായി കോൺഗ്രസിന്റെ ഗൂഢനീക്കം !കത്തോലിക്കാ സഭയും കോൺഗ്രസിനെ കൈവിട്ടു!!കോൺഗ്രസ് തകർച്ച പൂർണ്ണം.

കൊച്ചി:മുസ്ലിം വോട്ട് ലക്‌ഷ്യം വെച്ച് കേരളത്തിലെ കത്തോലിക്കാ സഭയെ തകർക്കാനുള്ള ഗൂഢനീക്കം കോൺഗ്രസ് നടത്തി എന്ന് സീറോ മലബാർ സഭ സംശയിക്കുന്നതായി സൂചന.ലവ് ജിഹാദ് ഉണ്ടോ ‘എന്ന തന്ത്രപരമായ ചോദ്യം പാർലമെന്റിൽ ബെന്നി ബഹന്നാൻ ഉന്നയിച്ചത് സഭയെ പ്രതിസന്ധിയിൽ ആക്കാനുള്ള നീക്കം ആയിരുന്നു എന്ന് സീറോ മലബാർ സഭ സംശയിക്കുന്നതായിട്ടാണ് സൂചന .അത് കോൺഗ്രസും ഉമ്മൻ ചാണ്ടിയും അറിഞ്ഞുകൊണ്ടാണ് എന്നാണ് സഭയുടെ ചിന്ത .കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കുകയായിരുന്നു . ലവ് ജിഹാദ് എന്ന സംജ്ഞ കേരളത്തിൽ ഇല്ല. നിലവിലെ നിയമത്തിൽ ലവ് ജിഹാദ് എന്ന നിർവചനമില്ലെന്നും അമിത് ഷാ പറഞ്ഞു. പാർലമെൻ്റിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ നടക്കുന്ന ലവ് ജിഹാദുമായി ബന്ധപ്പെട്ട എത്ര കേസുകൾ കേന്ദ്രത്തിനു മുന്നിൽ എത്തിയിട്ടുണ്ടെന്ന ബെന്നി ബെഹനാൻ്റെ ചോദ്യത്തിനായിരുന്നു മറുപടി. ലവ് ജിഹാദ് എന്ന പദം ഇപ്പോൾ നിർവചിക്കപ്പെട്ടിട്ടില്ല. അങ്ങനെ ഒരു വാക്ക് നിലവിലില്ല. അതുകൊണ്ട് തന്നെ ലവ് ജിഹാദ് നിലവിലുണ്ടോ എന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകാൻ രേഖാ മൂലം സാധിക്കില്ലെന്ന് അമിത് ഷാ വിശദീകരിച്ചു. കഴിഞ്ഞ എൻഡിഎ സർക്കാർ കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും ഇതേ കാര്യം പറഞ്ഞിരുന്നു. ഇത് തന്നെയാണ് ഇപ്പോൾ അമിത് ഷായും പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം, വിഷയത്തിൽ സാങ്കേതികമായ മറുപടിയാണ് ആഭ്യന്തര മന്ത്രാലയം നൽകിയത്. ലവ് ജിഹാദ് എന്ന വിവക്ഷ, ആ പദം ഇല്ലെന്ന മറുപടി അതുകൊണ്ട് തന്നെ കേന്ദ്രത്തിൻ്റെ തന്ത്രമാണെന്നാണ് വിലയിരുത്തൽ. ഒപ്പം, കേരളത്തിലെ രണ്ട് മിശ്ര വിവാഹങ്ങളുമായി ബന്ധപ്പെട്ട കേസുകൾ എൻഐഎ അന്വേഷിക്കുന്നുണ്ടെന്നും ഷാ പറഞ്ഞു.

അടുത്തിടെ കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന് സിറോ മലബാർ സഭ സിനഡ് പറഞ്ഞിരുന്നു. ഭീകരസംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തവരിൽ പകുതി പേരും ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് മതം മാറ്റിയവരാണെന്ന് ഭീഷണിപ്പെടുത്തിയാണ് മതപരിവർത്തനം നടത്തുന്നത്. ലൗ ജിഹാദിൽ ആശങ്കയുണ്ടെന്നും പൊലീസിൽ പരാതി നൽകിയിട്ട് നടപടിയില്ലെന്നും സിറോ മലബാർ സഭ പറഞ്ഞിരുന്നു. ഇത് കടുത്ത വിവാദങ്ങൾക്കും വഴി തെളിച്ചിരുന്നു.

Top