പ്രഥമ ഗോൾഡൻ ലാന്റേൺ ദേശീയ പുരസ്‌കാരം ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തക്ക്

ലണ്ടൻ: യു.എൻ സാമ്പത്തിക, സാമൂഹിക സമിതിയിൽ പ്രത്യേക ഉപദേശക പദവിയുള്ള ഡബ്‌ള്യു.എച്ച്.ഐയുടെ പ്രഥമ ഗോൾഡൻ ലാന്റേൺ ദേശീയ പുരസ്‌കാരത്തിന് ഓർത്തഡോക്‌സ് സഭാ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അർഹനായി. ഔദ്യോഗിക പ്രവർത്തന മേഖലയ്ക്കു പുറത്ത്, സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ നടത്തുന്ന മാതൃകാപരവും പ്രചോദനാത്മകവുമായ പ്രവർത്തനങ്ങൾക്കാണ് ഡബ്‌ള്യു.എച്ച്.ഐ ഗോൾഡൻ ലാന്റേൺ പുരസ്‌കാരം.

മുംബൈയിലെ ചേരികളിൽ നിന്നുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന തുടർപദ്ധതിക്കും, ചേരികളിലെ ക്ഷയരോഗികൾക്കായി ആവിഷ്‌കരിച്ച ആരോഗ്യ, ചികിത്സാ പദ്ധിക്കും നൽകിയ വിപ്ലവകരമായ നേതൃത്വത്തിനൊപ്പം വിദ്യാഭ്യാസരംഗത്തു നൽകിയ സമഗ്രസംഭാവനകൾ കൂടി പരിഗണിച്ചാണ് ദേശീയതലത്തിലെ ജൂറി ഗീവർഗീസ് മാർ കൂറിലോസിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഡബ്‌ള്യു.എച്ച്.ഐ ചെയർപേഴ്‌സൺ ഡോ. വിജയലക്ഷ്മി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്യാൻസർ ചികിത്സയ്ക്ക് മുംബൈയിലെ ടാറ്റാ ആശുപത്രിയിലെത്തുന്ന നിർദ്ധന രോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും യാത്രാസൗകര്യവും ഒരുക്കുന്ന പദ്ധതിയും, ചുവന്ന തെരുവുകളിൽ നിന്ന് വീണ്ടെടുത്ത സ്ത്രീകൾക്കായുള്ള ആരോഗ്യ, സാമൂഹ്യ സുരക്ഷാ പരിപാടികൾ, മുംബൈ കലാപവേളയിൽ മതഭേദമില്ലാതെ ആയിരങ്ങൾക്ക് അഭയം നൽകുന്ന ശരണാലയമായി ആരംഭിച്ച ഗ്രിഗോറിയൻ കമ്യൂണിറ്റിയുടെ ആവിഷ്‌കാരം, തിയോ യൂണിവേഴ്‌സിറ്റിയിൽ പെൺകുട്ടികൾക്കും ദൈവശാസ്ത്രപഠനത്തിന് അവസരം നൽകാനുള്ള പദ്ധതി തുടങ്ങിയവയും പുരസ്‌കാര നിർണയത്തിനായി ജൂറി പരിഗണിച്ചു.

കോട്ടയം മാർത്തോമ്മാ സെമിനാരി സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഘടനയായ സതീർത്ഥ്യ സംഘമത്തിന്റെ രക്ഷാധികാരിയാണ് അഭിവന്ദ്യ തിരുമേനി പ്രഥമ ഗോൾഡൻ ലാന്റേൺ ദേശീയ പുരസ്‌കാരത്തിന് അർഹനായ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ.

Top