കുവൈറ്റില്‍ ഇനി സ്ഥാപനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ജീവനക്കാരെക്കുറിച്ചുളള പരാതികള്‍ മാന്‍പവര്‍ അതോറിറ്റിയെ ഓണ്‍ലൈന്‍ വഴിയും അറിയിക്കാം. ഇലക്ട്രോണിക് സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്ത പോര്‍ട്ടല്‍ വഴിയാണ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതിനുള്ള അവസരം ലഭിക്കുക. പരാതി സംബന്ധിച്ച പ്രതികരണം അറിയാനും സ്ഥാപനങ്ങള്‍ക്ക് ഈ സംവിധാനം വവി സൗകര്യമുണ്ടാകും. മാത്രവുമല്ല സ്ഥാപനങ്ങള്‍ക്കെതിരെയുള്ള തൊഴിലാളികളുടെ പരാതികള്‍ എസ്എംഎസ് വഴി സ്വീകരിക്കുന്നതിനും സൗകര്യമുണ്ടെന്ന് മാന്‍പവര്‍ അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ഒപ്പം ജീവനക്കാരുടെ ഒളിച്ചോട്ടം സംബന്ധിച്ച പരാതിയുടെ കാലാവധി 90 ദിവസത്തില്‍നിന്ന് 60 ദിവസമായി ചുരുക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്. അനാവശ്യപരാതികളും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
കുവൈറ്റില്‍ ഒളിച്ചോട്ട പരാതികള്‍ ഓണ്‍ലൈന്‍ വഴി അറിയിക്കാം
Tags: kuwait