കര്‍ശന നടപടി; കുവൈത്തില്‍ ഐഎസുമായി സഹകരിക്കുന്നവര്‍ക്കും ബന്ധപ്പെടുന്നവര്‍ക്കും 20 വര്‍ഷം വരെ തടവ്

lead

കുവൈത്ത്: ഐഎസ് തീവ്രവാദത്തിനെതിരെ കര്‍ശന നടപടിയുമായി കുവൈത്ത്. ഐഎസിനെ ഏതെങ്കിലും വിധത്തില്‍ പിന്തുണച്ചാല്‍ പണികിട്ടും. ഐഎസുമായി സഹകരിക്കുന്നവര്‍ക്കും ബന്ധപ്പെടുന്നവര്‍ക്കും കഠിന ശിക്ഷയാണ് നല്‍കുക. 20 വര്‍ഷം വരെ തടവ് ശിക്ഷ നല്‍കാനാണ് കുവൈത്തിന്റെ തീരുമാനം.

ഇക്കാര്യം ചൂണ്ടിക്കാണിച്ചുള്ള പുതിയ ബില്‍ പാര്‍ലമെന്റില്‍ സമര്‍പിച്ചു. ചെറിയ പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് കുവൈത്തില്‍ ഭീകരാക്രമണം നടത്താനുള്ള ശ്രമത്തിനിടെ എട്ടംഗ ഐഎസ് സംഘം പിടിയിലായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്താനായിരുന്നു ഐഎസ് അംഗങ്ങളായ ഭീകരരുടെ പദ്ധതി. ആക്രമണഭീഷണി കനത്ത സാഹചര്യത്തിലാണ് നിലപാട് കര്‍ശനമാക്കാന്‍ കുവൈത്ത് ഭരണകൂടം തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top