കൊച്ചി:കോൺഗ്രസിൽ മൊത്തം അഴിച്ചുപണിത് വിപ്ലവും സൃഷ്ഠിക്കുമെന്ന കോൺഗ്രസ് വീരവാദമൊക്കെ നനഞ്ഞ പടക്കം പോലാ ആയിരിക്കും എന്ന സൂചനകൾ പുറത്ത് വരുന്നു .കോൺഗ്രസിലെ സമുന്നതരായ നേതാക്കൾ പാർട്ടിയെ വിട്ടുപോകുന്നു എന്നതാണ് .വടകര എംപിയായ കെ മുരളീധരന്‍ ആയിരിക്കും അടുത്ത യുഡിഎഫ് കണ്‍വീനര്‍ എന്നാണ് സൂചന . നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കാന്‍ ധൈര്യമായി മുന്നോട്ടുവന്ന മുരളീധരന്‍, ഇപ്പോള്‍ ഹൈക്കമാന്‍ഡിന്റേയും ഗുഡ് ബുക്കിലാണ് ഉള്ളത്. നേമത്ത് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും, ആ മത്സരം മുരളീധരന്റെ പ്രതിച്ഛായ കൂട്ടിയിട്ടുണ്ട്.
അതേസമയം കെവി തോമസ് ഡല്‍ഹിയില്‍ ഇടത് നേതാക്കളുമായി കൂടികാഴ്ച്ചക്കൊരുങ്ങുന്നു. കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമാി കൂടികാഴ്ച്ച നടത്തിയ കെവി തോമസ് ശനിയാഴ്ച്ച നാട്ടിലേക്ക് മടങ്ങും. ഇതിനിടെ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയ നേതാക്കളെ കണ്ടേക്കും.
കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയ സാഹചര്യത്തില്‍ യുഡിഎഫ് കണ്‍വീനര്‍ ആക്കണമെന്ന ആവശ്യം കെവി തോമസ് താരിഖ് അന്‍വറിന് മുന്നില്‍ അവതരിപ്പിച്ചുവെന്നാണ് സൂചന. എന്നാല്‍ ഇതിനകം തന്നെ കെ മുരളീധരന്‍ എംപി യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി താരിഖ് അന്‍വര്‍ കെവി തോമസിനെ അറിയിക്കുകയായിരുന്നു.
കെ മുരളീധരനേയും കെവി തോമസിനേയും കൂടാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരാണ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഉയരുന്നത്. എന്നാല്‍ മുരളീധരന് സാധ്യതയേറുകയാണ്. നേരത്തെ വിഡി സതീശന്‍ പ്രതിപക്ഷ നേതാവായിരിക്കെ കെ മുരളീധരന്‍ യുഡിഎഫ് കണ്‍വീനറാവാന്‍ വിമൂകത പ്രകടിപ്പിച്ചുവെന്നാണ് വിവരം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മുരളി കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഹൈക്കമാന്റിനെ അറിയിച്ചു.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് മുരളീധരന്‍ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം ഇന്നലത്തെ കെപിസിസി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിലും സൂചന നല്‍കിയിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രനെ വടകര നിയോജക മണ്ഡലത്തിലേക്ക് തിരിച്ച് സ്വാഗതം ചെയ്ത് കൊണ്ടാണ് മുരളീധരന്‍ ഇനി മത്സരിക്കാനില്ലായെന്ന പരോക്ഷ സൂചന നല്‍കിയത്.
‘നല്ല രീതിയില്‍ പ്രവര്‍ത്തിച്ച ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനെ അഭിനന്ദിക്കുന്നു. 2009 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ വടകരയില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഒരു രക്തസാക്ഷിയെ കണ്ടുപിടിക്കുക എന്നതായിരുന്നു. കാരണം ഉറപ്പായും തോല്‍ക്കുമായിരുന്നു. ആ നിയോജക മണ്ഡലത്തില്‍ 2009 മുതല്‍ 2019 വരെ 10 വര്‍ഷം അദ്ദേഹം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. ആ പ്രവര്‍ത്തിച്ചതിന്റെ ഫലം കൂടിയാണ് എനിക്ക് പിന്നീട് 840000 ത്തില്‍ പരം വോട്ടുകള്‍ക്ക് വിജയിക്കാന്‍ അവസരമുണ്ടായത്. അദ്ദേഹം തിരിച്ച് വടകരയിലേക്ക് വരുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും ഞാന്‍ അദ്ദേഹത്തിനെ വടകരയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് രണ്ടു പേര്‍ക്കും അഭിനന്ദനം ചൊരിഞ്ഞു കൊണ്ട് ഞാനെന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു,’ എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.