ബ്രിട്ടണ്‍ :വിവാഹിതരായ നൂറിലധികം പുരുഷന്‍മാരുടെ കാമുകിയാണ് ഈ സ്ത്രീ. ബ്രിട്ടണ്‍ സ്വദേശിയായ ഗ്വനത്ത് ലീയാണ് ഇത്രയധികം കാമുകന്‍മാരെ ഒരേ സമയം പ്രണയിച്ച് ശ്രദ്ധ നേടുന്നത്. എന്നാല്‍ ഗ്വനത്ത് പ്രണയ പരവശയായൊന്നുമല്ല ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നതാണ് സത്യം. ഗ്വനത്തിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു സാമൂഹ്യ സേവനമാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വീട്ടില്‍ വഴക്കിടാനുള്ള പ്രധാന കാരണം പുരുഷന് സ്ത്രീയില്‍ നിന്നും വേണ്ടത്ര ശ്രദ്ധ ലഭിക്കാഞ്ഞിട്ടാണ് എന്നതാണ് ഗ്വനത്തിന്റെ കണ്ടെത്തല്‍. കുട്ടികളൊക്കെ ഉണ്ടായി കഴിഞ്ഞാല്‍ മിക്ക ഭാര്യമാര്‍ക്കും ഭര്‍ത്താക്കന്‍മാരെ ശ്രദ്ധിക്കാന്‍ സമയമില്ലാതെയാകും. തനിക്ക് ആവശ്യത്തിന് ശ്രദ്ധയും പരിചരണവും വീട്ടില്‍ നിന്നും ലഭിക്കാതെ വരുമ്പോഴാണ് പുരുഷന്‍ വീട്ടില്‍ വഴക്കുണ്ടാക്കാന്‍ തുടങ്ങുന്നത്. ഇതാണ് പല വിവാഹ ബന്ധങ്ങളും പരാജയപ്പെടാനുള്ള കാരണവും. ഇത്തരത്തില്‍ ജീവിതത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന വിവാഹിതരായ പുരുഷന്‍മാര്‍ക്ക് ഒരു ആശ്രയമായി വര്‍ത്തിക്കുകയാണ് താനെന്നാണ് ഗ്വനത്തിന്റെ പക്ഷം. പല വിവാഹ ബന്ധങ്ങളും തകരാതെ സൂക്ഷിക്കുന്നത് താനാണെന്നും തന്റെ കാമുകന്‍മാരുടെ മിക്കവരുടേയും ഭാര്യമാര്‍ക്ക് ഈ ബന്ധത്തെക്കുറിച്ചറിയാമെന്നും ഗ്വനത്ത് പറയുന്നു.