കവരത്തി: ലക്ഷദ്വീപ് ബിജെപിയിൽ കൂട്ട രാജി. യുവമോർച്ച ജനറൽ സെക്രട്ടറി പിപി മുഹമ്മദ് ഹാഷിം അടക്കം എട്ട് പേരാണ് രാജിവെച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയമായ നിലപാടിൽ പ്രതിഷേധിച്ചാണ് ബിജെപി നേതാക്കളുടെ നീക്കം. ദ്വീപിന്റെ ചുമതലയുള്ള എപി അബ്ദുള്ളക്കുട്ടിക്കാണ് കത്ത് കൈമാറിയിരിക്കുന്നത്.മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എംസി മുത്തുക്കോയ, മുൻ ട്രഷറർ ബി ഷുക്കൂർ, യുവമോർച്ച ജനറൽ സെക്രട്ടറി മുഹമ്മദ് ഹാഷിം, മുൻ യൂണിറ്റ് പ്രസിഡന്റ് എംഐ മഹ്മൂദ്, യുവമോർച്ച അംഗങ്ങളായ പിപി ജംഹർ, അൻവർ ഹുസൈൻ, എൻ അഫ്സൽ, എൻ റമീസ് എന്നിവരാണ് രാജിവെച്ചിരിക്കുന്നത്.
അതേസമയം, “മോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്. അത് ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് ഡെസ്സ്റ്റിനേഷൻ ആക്കി മാറ്റുക എന്നതാണ്.” എന്നാണ് അബ്ദുള്ളക്കുട്ടി ചൊവ്വാഴ്ച പ്രതികരിച്ചത്.കാശ്മീരിൽ പാക്കിസ്ഥാനി തീവ്രവാദികൾ ആണെങ്കിൽ ലക്ഷദ്വീപിൽ ഐഎസ് തിവ്രവാദികളുടെ സാന്നിദ്ധ്യം കണ്ടു തുടങ്ങി. കാശ്മീരിൽ മഞ്ഞു മലകൾ ആയിരുന്നു മറയെങ്കിൽ, ലക്ഷദ്വീപിൽ മഹാസമുദ്രമാണ്.” എന്നാണ് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം.
അതേസമയം തങ്ങളുടെ പൈതൃകം സംരക്ഷിക്കാനുള്ള ലക്ഷദ്വീപ് ജനതയുടെ പോരാട്ടങ്ങൾക്ക് പിന്തുണയുമായി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത് എത്തി . ലക്ഷദ്വീപ് ദേശീയ സ്വത്താണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനെ ബഹുമാനിക്കാന്‍ ബി ജെ പി സർക്കാരിന് കഴിയാത്തതെന്തെന്ന് അവർ ചോദിച്ചു. ബി.ജെ.പി സർക്കാർ വിലക്കുകൾ ലക്ഷദ്വീപിലെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും അവർ പറഞ്ഞു. എന്ത്കൊണ്ടു ലക്ഷദ്വീപുകാരുമായി ചർച്ച നടത്തുന്നില്ലെന്നും പ്രിയങ്ക ട്വറ്ററിലൂടെ ചോദിച്ചു.