പ്രിയങ്ക ഗാന്ധിക്കെതിരെ സെക്‌സിസ്റ്റ് പരാമര്‍ശവുമായി ബിജെപി മന്ത്രി!! പ്രിയങ്ക ഗാന്ധി സുന്ദരിയാണ്, അതവര്‍ക്കത് രാഷ്ട്രീയത്തില്‍ ഉപയോഗിക്കാം

പട്‌ന:പ്രിയങ്ക ഗാന്ധിക്കെതിരെ സെക്‌സിസ്റ്റ് പരാമര്‍ശവുമായി ബിജെപി മന്ത്രി രംഗത്ത് . ബിഹാറിലെ മന്ത്രിയാണ് വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയത് . പ്രിയങ്ക ഗാന്ധി സുന്ദരിയാണ് ആ സൗന്ദര്യം രാഷ്ട്രീയത്തില് ഉപയോഗിക്കാവുന്നതാണെന്ന് ബിഹാറിലെ ബിജെപി മന്ത്രി നാരായണന്‍ ഛായുടെ പരാമര്‍ശം. മുഖ സൗന്ദര്യം കൊണ്ട് വോട്ട് നേടാനാകില്ല. രാഷ്ട്രീയ നേട്ടങ്ങളൊന്നുമില്ലാത്ത ഒരാളാണ് പ്രിയങ്ക ഗാന്ധിയെന്നും നാരായന്‍ ഛാ പറഞ്ഞു. നിരവധി അഴിമതിക്കേസുകളിലും ഭൂമി കുംഭകോണങ്ങളിലും ഉള്‍പ്പെട്ട റോബര്‍ട്ട് വാദ്രയല്ലേ അവരുടെ ഭര്‍ത്താവ് എന്നും മന്ത്രി പരിഹസിച്ചു.

പ്രിയങ്ക ഗാന്ധി വളരെ സുന്ദരിയാണ്, പക്ഷേ മറ്റ് കഴിവുകളോ രാഷ്ട്രീയ അനുഭവമോ ഒന്നും തന്നെ ഇല്ല. 37- 38, പ്രായമുണ്ടായിരിക്കും പ്രിയങ്കാ ഗാന്ധിക്ക് എന്നാല്‍ ഈ പ്രായത്തിനുള്ളില്‍ അവര്‍ക്ക് രാഷ്ട്രീയ നേട്ടങ്ങളില്ല, ദൈവം അവര്‍ക്ക് സൗന്ദര്യം നല്‍കി എന്നാല്‍ അവര്‍ക്ക് സാന്ദര്യം എങ്ങനെ രാഷ്ട്രീയത്തില്‍ ഉപയോഗപ്പെടുത്താനാകുമെന്നും മന്ത്രി ചോദിച്ചു.

മുന്‍പ് ബിഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയും പ്രിയങ്കയ്‌ക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് ഇന്ദിര ഗാന്ധിയെ പോലെയായിരിക്കും പ്രിയങ്ക ഗാന്ധി എന്നാല്‍ രണ്ടുപേരും തമ്മില്‍ വലിയ വ്യത്യാസമാണുള്ളതെന്നും സുശീല്‍ മോഡി പറഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ 23 നാണ് പ്രിയങ്കാ ഗാന്ധി ചുമതലയേറ്റത്. 40 ലോക്‌സഭാ മണ്ഡലങ്ങളുള്ള കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ മോദിയുടെ മണ്ഡലമായ വാരണാസി, യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ് പൂര്‍, സ്വന്തം മണ്ഡലങ്ങളായ അമേഠി, റായ്ബറേലി എന്നീ മണ്ഡലങ്ങളും പ്രിയങ്കാ ഗാന്ധിയുടെ ചുമതലയില്‍പ്പെട്ടതാണ്.

Top