പ്രിയങ്കയും ഊതിവീർപ്പിച്ച ബലൂൺ !!കോൺഗ്രസ് അങ്കലാപ്പിൽ !!പ്രിയങ്കയ്ക്കെതിരേ യുപിയില്‍ പാളയത്തില്‍ പട;350 പേരുടെ യോഗത്തിനെത്തിയത് 40 പേര്‍ !!

ലക്‌നൗ: കോൺഗ്രസ് ഊതി വീർപ്പിച്ച മഹാമേരുവായി ചിത്രീകരിച്ച പ്രിയങ്ക ഗാന്ധി എന്ന നേതാവുവിന്റെ പ്രതാപവും നഷ്ടമായി .കോൺഗ്രസ് ജനറൽ സെക്രട്ടറിയായി ഡയറക്ട് നോമിനേറ്റ് ചെയ്യപ്പെട്ട ഗാന്ധി കുടുംബത്തിലെ അംഗത്തിനെ പൊതുജനവും പ്രവർത്തകരും അംഗീകരിക്കുന്നില്ല എന്ന ഞെട്ടിക്കുന്ന വാർത്തകളാണ് യുപിയിൽ നിന്നും പുറത്ത് വരുന്നത് .ഉത്തര്‍പ്രദേശില്‍ തകര്‍ന്നു പോയ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പാടുപെടുന്ന പ്രിയങ്കാഗാന്ധിക്ക് എതിരേ പാളയത്തില്‍ തന്നെ പടയെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നു . പ്രിയങ്കാഗാന്ധി യുപിയിലെ കോണ്‍ഗ്രസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ബുധനാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 350 ക്ഷണിതാക്കളില്‍ എത്തിയത് 40 പേര്‍ മാത്രം .

യുപി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം യോഗം ബഹിഷ്‌ക്കരിച്ചു.മുന്‍ എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സി മാര്‍ 2017 വിധാന്‍ സഭ, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുത്ത സ്ഥാനാര്‍ത്ഥികള്‍ എന്നിവരെയെല്ലാമാണ് കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് വിളിച്ചത്. യുപിസിസിയില്‍ നിന്നും മുതിര്‍ന്ന തലകളെ ഒഴിവാക്കിയതിന്റെ അതൃപ്തിയാണ് കാരണമെന്നാണ് വിലയിരുത്തല്‍. തങ്ങളെ ഒഴിവാക്കിയതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സോണിയാഗാന്ധിക്ക് പരാതി നല്‍കിയിട്ടുണ്ട്. പുതിയ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യം ഇല്ലെന്നും സ്വേച്ഛ്വാധിപത്യ രീതിയാണെന്നുമാണ് ഇവര്‍ ഉയര്‍ത്തുന്ന ആരോപണം.

പുതിയ ഭാരവാഹികളില്‍ ഷിയാ വിഭാഗത്തില്‍ നിന്നുള്ള ആരുമില്ലെന്ന് പറഞ്ഞ് ഒക്‌ടോബറില്‍ സോണിയയ്ക്ക് രാജി സമര്‍പ്പിച്ച സിറാജ് മെഹന്ദിയുടെ വീട്ടിലാണ് നവംബര്‍ ആദ്യ ആഴ്ച കോണ്‍ഗ്രസിന്റെ യോഗം നടന്നത്. രണ്ടാമത്തെ മീറ്റിംഗ് നവംബര്‍ 14 ന് ജവഹര്‍ലാല്‍ നെഹ്രു അനുസ്മരണത്തിനും വേണ്ടിയും ചേര്‍ന്നു. ഈ യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കരുതെന്ന് ഒരു നേതാവ് പ്രിയങ്കയ്ക്ക് നേരെ വിരല്‍ ചൂണ്ടിയ സംഭവം പോലും ഉണ്ടായെന്നാണ് വിവരം.

മുന്‍ എംഎല്‍എ യായ രഞ്ജന്‍ സിംഗ് സോളങ്കിയുടെ നോയ്ഡയിലെ വീട്ടിലാണ് മൂന്നാം യോഗം. ഈ യോഗത്തില്‍ സോണിയ പങ്കെടുക്കുകയും പ്രതിനിധികളെ തെരഞ്ഞെടുക്കുകയും ചെയ്യും. പാര്‍ട്ടി യുവത്വത്തിന് കൈമാറാനുള്ള പ്രിയങ്കയുടെ ശ്രമത്തിന് യുപിയില്‍ നിന്നും വലിയ വിമര്‍ശനമാണ് കിട്ടുന്നത്. പാര്‍ട്ടിയില്‍ യുവാക്കളുടെയും മുതിര്‍ന്നവരുടെയും സമതുലനാവസ്ഥ വേണമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. അതേസമയം കോണ്‍ഗ്രസ് എന്നാല്‍ ഒരു വലിയ കുടുംബമാണെന്നും അവിടെ അഭിപ്രായ വ്യത്യാസം സാധാരണമാണെന്നുമാണ് നേതാക്കള്‍ പറയുന്നത്.

Secretary General of Congress Priyanka Gandhi Vadra’s plan to rebuild the politically crucial UP party faces strong resistance from the old guard.The discord in the ranks was visible at the meeting of former deputies, MLA, MLC and Vidhan Sabha 2017 and candidates for the 2019 Lok Sabha elections at the UP Congress headquarters on Wednesday, when only 40 of the 350 guests showed up.

 

Top