വിദ്യാര്‍ത്ഥിനിയുടെ തന്തയ്ക്ക് വിളിച്ച് ലക്ഷമിനായര്‍; ‘നിന്റെ തന്ത എന്റെ കാലുപിടിച്ചതുകൊണ്ടാണ് നിനക്കിവിടെ അഡ്മിഷന്‍ തന്നത്; ആരോഗ്യപ്രശ്നം ഉണ്ടായിരുന്നേല്‍ ഇവിടെ വരേണ്ടിയിരുന്നില്ല; എനിക്ക് ജീവിതകാലം മുഴുവന്‍ കുരിശായല്ലോ’ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: ലക്ഷ്മിനായരെ പ്രിന്‍സിപ്പള്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ലോഅക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ശക്തമാകുന്നതിനിടെ ലക്ഷിനായര്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തായി. മനോരമ ന്യൂസാണ് ലക്ഷ്മിനായരുടെ ഭീഷണി പുറത്ത് വിട്ടത്.

സര്‍വകലാശാല ഉപസമിതി നടത്തിയ തെളിവെടുപ്പില്‍ ഓഡിയോ തെളിവുകള്‍ സഹിതമാണ് വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചത്. ഇതില്‍ ഹാജറില്‍ ഇളവു തേടിയെത്തിയ വിദ്യാര്‍ത്ഥിയെ ലക്ഷ്മി നായര്‍ ശകാരിക്കുന്ന ഓഡിയോയും പുറത്തുവന്നു. ഓഡിയോയില്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ പോലും അവഹേളിക്കുന്നതായി വ്യക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലക്ഷ്മി നായരുടെ വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റം മോശമാണെന്നായിരുന്നു അവര്‍ക്കെതിരെ ഉയര്‍ന്നിരുന്ന പ്രധാന ആരോപണം. ഈ ആരോപണങ്ങള്‍ ശരിവെക്കുന്നു എന്ന വിധത്തിലാണ് ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്.

വിദ്യാര്‍ത്ഥിനിയും ലക്ഷ്മി നായരും തമ്മിലുള്ള സംഭാഷണം:

എന്തോന്നാ ഞാന്‍ തനിക്ക് എക്സ്ട്രാ തരാമെന്ന് പറഞ്ഞത്. മാഗസിന്‍ എഴുതിയതിന്റെ ഒരു പത്ത് ദിവസമൊക്കെ കൊടുത്താണ് അഡ്ജസ്റ്റ് ചെയ്തത്. അപ്പോ അതും പോരാ. വളയമില്ലാതെ ചാടണം. ഒരുകാര്യം ചെയ്യ്. ഇയര്‍ ഔട്ട് ആയേക്കാം.. പ്രശ്നം തീര്‍ന്നല്ലോ.. തനിക്ക് ഒന്നും ചെയ്യേണ്ട. താന്‍ ഇങ്ങോട്ട് ഡിക്റ്റേറ്റ് ചെയ്യേണ്ട, ഞാന്‍ എങ്ങനാണ് ചെയ്യേണ്ടതെന്നുള്ളത്. കേട്ടോ. തനിക്ക് എത്രയാ.. എത്രയാ പറഞ്ഞത് 29 (ഓഫീസുള്ള മറ്റൊരാള്‍ 25 എന്ന് പറയുന്നു.) 25 ദിവസത്തില്‍ കൂടുതല്‍ തനിക്ക് ഷോര്‍ട്ടേജാണ്. തനിക്ക് 25 ദിവസവും കണക്കാക്കി തന്നെ വിടണോ ഞാന്‍. മാഗസിന്റെ പത്ത് ദിവസം കണ്ണും അടച്ചോണ്ട് തന്നു. എങ്കിലും കിടക്കുന്നു 15 ദിവസത്തില്‍ കൂടുതല്‍.
(തനിക്ക് ഹെല്‍ത്ത് പ്രോബ്ലം ഉണ്ടെന്ന് കുട്ടി പറയുന്നു) അപ്പോള്‍ ലക്ഷ്മി നായരുടെ മറുപടി ഇങ്ങനെ:
തനിക്ക് ഹെല്‍ത്ത് പ്രോബ്ലം ആദ്യാവസാനം ഉണ്ട്. തനിക്ക് ഇത്രയും ഹെല്‍ത്ത് പ്രോബ്ലം ആണേ താന്‍ എന്താനാ വന്ന് അഡ്മിഷന്‍ എടുത്തത് എല്‍എല്‍ബിക്ക്. താന്‍ വല്ല ഡിഗ്രിക്കെങ്ങാനും ചേര്‍ന്നാ പോരാരുന്നോ. തനിക്ക് ഇത്രയും പ്രശ്നമുള്ള കൊച്ചാരുന്നെന്ന് അറിഞ്ഞാരുന്നേല്‍ ഞാന്‍ അഡ്മിഷന്‍ കൊടുക്കില്ലായിരുന്നല്ലോ. അന്ന് തന്ത കേറിയിറങ്ങി നടന്നാണ് അഡ്മിഷന്‍ വാങ്ങിച്ചത്, ക്ലാസ്മേറ്റ് ആണെന്നും പറഞ്ഞോണ്ട്. ജീവിത കാലം മുഴുവന്‍ കുരിശാ. ഇത് എത്രാമത്തെ പ്രാവിശ്യമാ ഇനിയും ഞാന്‍ പറയാം. അടുത്ത സെമസ്റ്ററിലും ഇയാള്‍ ഇയര്‍ ഔട്ട് ആകേം ചെയ്യും. ഇതാണ് അവസ്ഥയെങ്കില്‍, കേട്ടല്ലോ..
അല്ലാതെ ഹെല്‍ത്ത് റീസണ്‍ ആണ് അതുകൊണ്ട് വളയമില്ലാതെ ചാടണം ഒരു കാര്യം ചെയ്യ്.. യൂണിവേഴ്സ്റ്റിയില്‍ ചെന്ന് റിക്വസ്റ്റ് കൊടുക്ക് ഹെല്‍ത്ത് റീസണ്‍ ഉള്ള കുട്ടിയാണ്,, തനിക്ക് 50 ശതമാനം അറ്റന്‍ഡന്റ്സ് ഉണ്ടെങ്കില്‍ വിടാനുള്ള ഒരു സ്പെഷ്യല്‍ പെര്‍മിഷന്‍ വാങ്ങിച്ചു കൊണ്ടുവാ.. കേട്ടോ എല്ലാ വര്‍ഷവും കടത്തിവിടാം. 50 ശതമാനം മതി. ചെല്ല്.
അതേസമയം തെളിവെടുപ്പിനെത്തിയ സമിതിക്ക് മുമ്പില്‍ സമിതിക്ക് മുമ്പില്‍ ആദ്യം മൊഴി കൊടുക്കാന്‍ എത്തിയ ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളായ ആര്യ,സെല്‍വന്‍, മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ അമ്മ എന്നിവര്‍ പ്രിന്‍സിപ്പലിനെതിരായുള്ള പരാതികള്‍ വീണ്ടും മാദ്ധ്യമങ്ങളോട് ആവര്‍ത്തിച്ചു.


തന്റെ മകളോട് അങ്ങേയറ്റം മോശകരമായ രീതിയിലാണ് ലക്ഷ്മിനായര്‍ പെരുമാറിയതെന്ന് കോളെജിലെ വിദ്യാര്‍ത്ഥിനിയുടെ അമ്മ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നിന്റെ തന്ത എന്റെ ക്ലാസ്മേറ്റായതുകൊണ്ടും കാലുപിടിച്ചതു കൊണ്ടുമാണ് നിനക്ക് ഇവിടെ അഡ്മിഷന്‍ തന്നത്. നിന്നെ പോലെയുള്ള കുരിശുകള്‍ക്കാണല്ലോ ഇവിടെ അഡ്മിഷന്‍ തന്നതെന്നും ആക്ഷേപിച്ച് തന്റെ മകളോട് ലക്ഷ്മിനായര്‍ സംസാരിച്ചു. ഇതുകൂടാതെ പലപ്പോഴും അസഭ്യമായ രീതിയിലാണ് പ്രിന്‍സിപ്പല്‍ മകളോട് ഉള്‍പ്പെടെയുള്ളവരോട് പെരുമാറുന്നതെന്നും രക്ഷിതാവ് പറഞ്ഞു. അതേസമയം ഈ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്നും ലക്ഷ്മിനായര്‍ പ്രതികരിച്ചു. ആ കുട്ടിയുടെ പിതാവ് തന്റെ ക്ലാസ്മേറ്റായിരുന്നു, ഇയാള്‍ ഡിവോഴ്സാണ്. സമരത്തിലിരിക്കുന്ന മകളെ പിന്തുണച്ചാണ് ആ അമ്മ അങ്ങനെ പറയുന്നതെന്നും ലക്ഷ്മിനായര്‍ വ്യക്തമാക്കി.
എന്നാല്‍ പ്രിന്‍സിപ്പല്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിനയിക്കുകയാണെന്നും പറയുന്നതെല്ലാം കള്ളമാണെന്നും അക്കാദമിയിലെ വിദ്യാര്‍ത്ഥിനിയായ ആര്യ പറഞ്ഞു. ആരോപണം ഉന്നയിച്ച വിദ്യാര്‍ത്ഥികളുടെ പക്കല്‍ ഇതിന്റെ റെക്കോര്‍ഡിങ്സ് ഉണ്ടെന്നും ഇതെല്ലാം ഉപസമിതിക്ക് മുന്നില്‍ ഹാജരാക്കിയെന്നും ആര്യ പറഞ്ഞു. തങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ക്ക് വരെ ലക്ഷ്മിനായര്‍ വിളിച്ചിട്ടുണ്ട്. ഇതെല്ലാം റെക്കോഡ് ചെയ്ത് വച്ചിട്ടുണ്ട്. മാദ്ധ്യമങ്ങള്‍ മുന്‍പാകെ എല്ലാ തെളിവുകളും ഹാജരാക്കുമെന്നും പ്രിന്‍സിപ്പലിന്റെ പൊള്ളത്തരങ്ങള്‍ പൊളിക്കുമെന്നും ആര്യ പറഞ്ഞു.

ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ വിളിച്ചുകൊണ്ടുപോയി ലക്ഷ്മി നായരുടെ ഹോട്ടല്‍ ഉദ്ഘാടനത്തിന് ബിരിയാണി വിളമ്പാന്‍ നിര്‍ത്തിയെന്ന പരാതിയാണ് അക്കാദമിയിലെ മറ്റൊരു വിദ്യാര്‍ത്ഥിയായ സെല്‍വന്‍ ഉന്നയിച്ചത്. യൂണിഫോമിലായിരുന്ന തങ്ങളെ ഹോട്ടലിലെ മേശകള്‍ തുടപ്പിച്ച് ബിരിയാണി വിളമ്പിക്കൊടുപ്പിച്ചെന്നും നോട്ടീസ് വിതരണത്തിന് പറഞ്ഞുവിട്ടെന്നും സെല്‍വന്‍ ആരോപിക്കുന്നു. ഹോട്ടലിലെ ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഇന്റേണല്‍ മാര്‍ക്കുകള്‍ കൂട്ടികൊടുക്കാം എന്ന് പറഞ്ഞിരുന്നതായും സെല്‍വന്‍ വിശദമാക്കി.

Top