ലേക്‌ഷോർ ആശുപത്രിയിലേത് ആസൂത്രിത കൊലപാതകം, മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് അവയവ മാറ്റത്തിനുള്ള നടപടികൾ ആരംഭിച്ചു.ഒരമ്മയ്ക്കും ഈ ഗതി വരല്ലേ…14 വർഷമായി കണ്ണീര് തോരാതെ ഓമന.

കൊച്ചി: മൂവാറ്റുപുഴയിലെ എബിന്‍റെ മരണം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ കേരളത്തിനാകെ കണ്ണീരായി ഒരമ്മ. 14 വര്‍ഷമായി ഈ അമ്മയുടെ കണ്ണീര് വറ്റിയിട്ടില്ല. മകനെ കൊന്നതാണോ എന്ന് പോലും സംശയിച്ച് വേദന താങ്ങാനാകാതെ കഴിയുകയാണ് എബിന്‍റെ അമ്മ ഓമന. വാഹനാപകടത്തിൽ മരിച്ചെന്ന് റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്‌തെന്ന പരാതിയിൽ കൊച്ചിയിലെ ലേക്‍ഷോർ ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ എറണാകുളം ഫസ്റ്റ് ക്ലാസ് ഒന്ന് ജുഡീഷ്യൽ കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എബിന്‍റെ അമ്മ രംഗത്ത് വന്നിട്ടുള്ളത്.

അതേസമയം ജോസഫ് എന്ന സിനിമ മലയാളികളിൽ വലിയ രീതിയിലുള്ള ആശങ്ക ഉണ്ടാക്കിയിരുന്നു. അന്ന് ഐഎംഎ ഉൾപ്പടെയുള്ള സംഘടനകൾ ഉറപ്പിച്ചു പറഞ്ഞ ഒന്നാണ് കേരളത്തിൽ അവയവ മാഫിയ എന്ന സംഭവം ഇല്ല എന്ന് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ ഇതെല്ലം തള്ളിക്കൊണ്ടാണ് ഞെട്ടിക്കുന്ന ആരോപണങ്ങളും കണ്ടെത്തലുകളും കൊച്ചി ലേക്‌ഷോർ ആശുപത്രിക്കെതിരെ ഉയരുന്നത്. 18കാരനായ എബിൻ എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.

എബിന്റെ മരണവും അവയവദാനവും ലേക്‌ഷോർ ആശുപത്രിയെ (Lakeshore hospital) പ്രതിക്കൂട്ടിൽ ആകിയിരിക്കുകയാണ്. ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തലുമായി കേസന്വേഷണത്തിന് നിർദ്ദേശിക്കുന്ന കോടതി റിപ്പോർട്ട് പുറത്തുവന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ അവയവ മാറ്റത്തിനുള്ള നടപടികൾ ആശുപത്രി അധികൃതർ ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മസ്തിഷ്‌ക മരണം സംഭവിക്കുന്നതിനു മുൻപ് അവയവമാറ്റ ശസ്ത്രക്രിയാ സംഘം എബിനെ സന്ദർശിച്ചു.

യോഗ്യതയില്ലാത്ത ഡോക്ടർ അടങ്ങിയ സംഘമാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതെന്നും ഉത്തരവിൽ പറയുന്നു. നിയമപരമായി അധികാരമില്ലാത്ത രണ്ട് ഉദരരോഗ വിദഗ്ധന്മാർ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. കരളിന്റെ പ്രവർത്തനം പരിശോധിക്കാൻ ഡോക്ടർമാരുടെ സംഘം നിർദ്ദേശിച്ചിരുന്നു. വിദഗ്ധ സംഘത്തിലെ ന്യൂറോ സർജനും ബന്ധപ്പെട്ട അതോറിറ്റി നിശ്ചയിക്കാത്ത ആളാണെന്നും ഉത്തരവിൽ പറയുന്നു.

എബിന്റെ കരളും, വൃക്കയും നീക്കം ചെയ്ത കൂട്ടത്തിൽ ഹൃദയത്തിന്റെ കുറെ ഭാഗങ്ങൾ കൂടി നീക്കം ചെയ്തിരുന്നതായി ചെയ്ത ഡോക്ടർ മൊഴി. മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് ലേക്‌ഷോർ ആശുപത്രിയിലെ ഡോ ബി. വേണുഗോപാൽ ഐപിസി 297 വകുപ്പ് പ്രകാരം കുറ്റംചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. എബിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് യുവാവിന്റെ അവയവങ്ങൾ വിദേശിയ്‌ക്ക് ദാനം ചെയ്‌തെന്ന പരാതിയിൽ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിക്കെതിരെ കോടതി കേസെടുത്തിരുന്നു.

കൊല്ലം സ്വദേശിയായ ഡോ. ഗണപതിയുടെ ഹർജിയിന്മേലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി കേസെടുത്തിരിക്കുന്നത്. മകൻ മരിച്ചതിനാൽ വലിയ വേദനയാണ് അവനെ മരണത്തിന് വിട്ടുകൊടുക്കുക ആയിരുന്നു എന്ന കണ്ടെത്തൽ വരുമ്പോൾ ഉണ്ടാകുന്നതെന്ന് എബിന്റെ അമ്മ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഓമന പറയുന്നു !മകന് ചികിത്സ കൊടുത്തതായി ഒന്നും കണ്ടില്ല. തലയില്‍ വട്ടത്തിലൊരു കെട്ട് മാത്രമാണ് കണ്ടത്. അവന് എന്ത് മെഡിസിൻ കൊടുത്തു എന്ന് പോലും അറിയില്ല. അവന്‍റെ ചങ്കത്ത് ഉമ്മയും വച്ച് പോരുകയായിരുന്നു. പിന്നെ മരിച്ചു എന്നാണ് അറിഞ്ഞത്. കുഞ്ഞ് രക്ഷപെടില്ല, മൂന്ന് നാല് പേര് ഈ ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ട്… അവര്‍ക്ക് അവയവങ്ങള്‍ കൊടുക്കട്ടെ എന്ന് ചോദിച്ചു. ദ്രവിച്ചുപോകുന്നതിനെക്കാൾ അവന്റെ അവയവമെങ്കിലും മറ്റുള്ളവർക്ക് ഉപകാരപ്പെടട്ടെ എന്നുവച്ചാണ് ഞാൻ ഒപ്പിട്ടുകൊടുത്തത്. തന്‍റെ കുഞ്ഞിന് ചികിത്സ കൊടുത്തിട്ടില്ല. കൊന്നതാണോ എന്ന് പോലും ഇപ്പോള്‍ സംശയമുണ്ട്. ഒരമ്മയ്ക്കും ഇങ്ങനെ സംഭവിക്കരുത്. ഡോക്ടര്‍ എന്ന് പറയുന്നത് ദൈവ ദൂതന് തുല്യമാണ്. ജീവൻ രക്ഷിക്കുന്ന മനുഷ്യരാണ് ഡോക്ടര്‍മാര്‍. സര്‍ക്കാരില്‍ പറയണമെന്ന് അപ്പോള്‍ അറിയില്ലായിരുന്നു. അല്ലായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ പറയുമായിരുന്നു”

Top