സംസ്ഥാനത്ത് അവയവദാന മാഫിയ!സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്ക്, ക്രൈംബ്രാഞ്ച് അന്വേഷണം.സ്വകാര്യ ആശുപത്രികളും അന്വേഷണ പരിധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അനധികൃത അവയവ മാറ്റങ്ങള്‍ വ്യാപകമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.അയവദാന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ റിപ്പോർട്ട്. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിക്കാനുളള ശ്രമമുണ്ടെന്നും തൃശൂർ കേന്ദ്രമാക്കിയാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

രണ്ടുവര്‍ഷത്തിനിടെ വ്യാപകമായി അനധികൃത ഇടപാടുകള്‍ നടന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അനധികൃത ഇടപാടുകളില്‍ പങ്കുണ്ട്. കിഡ്‌നി അടക്കമുള്ള അവയവങ്ങള്‍ നിയമവിരുദ്ധമായി ഇടനിലക്കാര്‍ വഴി വില്‍ക്കുന്നുണ്ടെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.സംസ്ഥാനത്ത് അവയവദാന മാഫിയ ഏജന്റുമാരുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് വ്യക്തമാക്കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശനനാണ് അന്വേഷണ ചുമതല.സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വകാര്യ ആശുപത്രികളും അന്വേഷണ പരിധിയിലാണ്.പ്രത്യേക ഏജന്റുമാരാണ് ഇവരെ പറഞ്ഞുപറ്റിച്ച് അവയവദാനത്തിനായി എത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണിതെന്നും രോഗികൾക്ക് അവയവങ്ങൾ ദാനം ചെയ്താൽ നിങ്ങൾക്ക് പണം ലഭിക്കും എന്നുപറഞ്ഞാണ് ഏജന്റുമാർ ആൾക്കാരെ എത്തിക്കുന്നത്. നാമമാത്രമായ പ്രതിഫലമാണ് അവയവം ദാനംചെയ്യുന്നവർക്ക് ഏജന്റുമാർ നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ആരാണ് തട്ടിപ്പിന് പിന്നിലെന്നോ, ഏത് ആശുപത്രി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്നോ റിപ്പോർട്ടിൽ പറയുന്നില്ല. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ചില ആശുപത്രികളിലേക്കാണ് അവയവങ്ങൾ എത്തിക്കുന്നതെന്നാണ് അറിയുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

Top