അധിക ഭൂമി കൈവശംവച്ചെന്ന പരാതിയില്‍ രേഖകള്‍ ഹാജരാക്കാന്‍ പിവി അന്‍വര്‍ എംഎല്‍എയ്ക്കും കുടുംബത്തിനും താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് കൂടുതല്‍ സമയം അനുവദിച്ചു. ഭൂപരിധി ചട്ടം ലംഘിച്ചാണ് എംഎല്‍എ അധിക ഭൂമി കൈവശംവച്ചെന്നാണ് നിലവിലെ പരാതി. കെവശമുള്ള ഭൂമി സംബന്ധിച്ച രേഖകളുമായി പി.വി. അന്‍വര്‍ എം.എല്‍.എയും കുടുംബവും ഫെബ്രുവരി 15ന് ഹാജരാകണമെന്നാണ് കോഴിക്കോട് ലാന്റ് അക്വസിഷന്‍ ഡെപ്യൂട്ടി കലക്റ്റര്‍ അന്‍വര്‍ സാദത്ത് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അന്‍വര്‍ എം.എല്‍.എക്കൊപ്പം ആദ്യ ഭാര്യയോടും രണ്ടാം ഭാര്യയോടും കഴിഞ്ഞ ദിവസസം രാവിലെ 11 മണിക്ക് താമരശേരി താലൂക്ക് ഓഫീസിലെ താമരശേരി ലാന്റ് ബോര്‍ഡ് മുമ്പാകെ രേഖകളുമായി ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിദേശത്തായതിനാല്‍ പിവി അന്‍വര്‍ എംഎല്‍എ ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ.സന്ദീപ് കൃഷ്ണന്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടിയത്.
വീഡിയോ വാർത്ത :