ലോക പ്രസിദ്ധമായ അമൃതാനന്ദമയി മഠത്തിലും നിയമലഘനങ്ങളെന്ന് റിപ്പോര്‍ട്ട്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രിയപ്പെട്ട സ്ഥാലമാണ് അമൃതാനന്ദമയി മഠം. ആയതിനാല്‍ അവിടെ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്ത് വരുന്നത് തന്നെ അത്ഭുതമാണ്. ഗുരുതരമായ പല ആരോപണങ്ങളും മഠത്തിന് മേല്‍ വന്നിട്ടുണ്ടെങ്കിലും അവയെല്ലാം തേഞ്ഞ് മാഞ്ഞ് പോകുകയായിരുന്നു.
സ്ഥലം തഹസില്‍ദാര്‍ മഠത്തിന്റെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതെല്ലാം മറികടക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ അഭയം പ്രാപിച്ചിരിക്കയാണ് അമൃതപുരി അധികൃതര്‍. അമൃതാനന്ദമയി മഠത്തിന്റെ ആശ്രമ ഭൂമി അടക്കം കണ്ടുകെട്ടാനാണ് തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയത്. അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയതും കൈവശം വെച്ചതും അടക്കമുള്ള നിയമലംഘനങ്ങളാണ് അമൃതപുരി നടത്തിയത്. മഠത്തിന്റെ ആസ്ഥാനമായ വള്ളിക്കാവിലെ നിര്‍മ്മാാണ പ്രവര്‍ത്തനങ്ങള്‍ പോലു നിയമവിരുദ്ധമായാണ്. എന്നിട്ടും ആരും നടപടി എടുക്കാനില്ലെന്നതാണ് വിചിത്രമായ കാര്യം.
മഠത്തിന്റെ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ അമൃതാനന്ദമയി ആശ്രമം അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 204 ഏക്കര്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് തഹസില്‍ദാര്‍ രംഗത്തുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നല്‍കിയ നോട്ടീസിന് മറുപടി പോലും നല്‍കാന്‍ കൂട്ടാക്കാത്ത അവസ്ഥയിലാണ് അമൃതാനന്ദമയീ മഠം അധികൃതര്‍. കരുണനാഗപ്പള്ളി തഹസില്‍ദാരാണ് അമൃതാനന്ദമയി മഠം 204 ഏക്കര്‍ ഭൂമി അധികമായി കൈവശം വെച്ചിരിക്കുന്നെന്നും. ഈ ഭൂമി ലാന്‍ഡ് ബോര്‍ഡില്‍ നിക്ഷിപ്തമാക്കണമെന്നും കാണിച്ച് നോട്ടീസ് നല്‍കിത്. ഇക്കഴിഞ്ഞ 11ാം തീയ്യതി നല്‍കിയ നോട്ടീസിന് മറുപടി പോലും നല്‍കാന്‍ മഠം അധികാരികള്‍ തയ്യാറായില്ല. മാത്രമല്ല, ഹാജാറാകാത്ത വിവരം ചൂണ്ടിക്കാട്ടി മാഠം അധികൃതരെ വില്‍പ്പോള്‍ പുച്ഛിക്കുകയും താങ്കള്‍ ഇടപെടേണ്ട കാര്യമില്ലെന്ന് പറഞ്ഞ് അഹങ്കാരത്തോടെ സംസാരിക്കുകയുമായിരുന്നു.
ആലപ്പാട് വില്ലേജിലും പരിസരപ്രദേശങ്ങളിലുമായാണ് അമൃതനാന്ദമയി ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. മഠം ഇരിക്കുന്ന അമൃത പുരിയിലും അടക്കം നിയമലംഘനമുണ്ട്. നിര്‍മ്മാണത്തിന്റ കാര്യത്തില്‍ പരിസ്ഥിതി നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇവിടെ നിര്‍മ്മാണം. നിയമപ്രകാരം ഒരു വ്യക്തിക്ക് 15 ഏക്കര്‍ ഭൂമി മാത്രമേ കൈവശം വെക്കാവും. ട്രസ്റ്റും മറ്റു സംഘടനകളും ആകുമ്പോള്‍ അതിനും തോത് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍. അമ്മയും മഠവും നിയമലംഘനമാണ് നടത്തിയതെന്നാണ് തഹസില്‍ദാര്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്.
അനധികൃതമായി ഭൂമി കൈവശം വെക്കുന്നത് ചൂണ്ടിക്കാട്ടിയുള്ള നോട്ടീസിന്മേല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡില്‍ ഈമാസം 26ന് ഹാജരാകണം എന്നാണ് മഠം അധികൃതരോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇതിന് തയ്യാറാകാത്ത അധികൃതര്‍ ഉന്നത ബന്ധം ഉപയോഗിച്ച് എല്ലാം കോംപ്രമൈസ് ആക്കാനാണ് നീക്കം നടത്തുന്നത്. റവന്യൂ വകുപ്പിലെ ഉന്നതര്‍ മുഖേനയാണ് ഇപ്പോള്‍ സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. സിപിഐക്കാരാണ് മഠത്തെ ഇക്കാര്യത്തില്‍ സഹായിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ലാന്‍ഡ് ബോര്‍ഡില്‍ നിക്ഷിപ്തമാകുന്ന ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുമെന്നാണ് ഇടതു സര്‍ക്കാറിന്റെ നയം. എന്നാല്‍, ആ സര്‍ക്കാറാണ് അമൃതനാന്ദമയിയുടെ നിയമവിരുദ്ധതയെ സംരക്ഷിക്കുന്നത്. ആലപ്പാട്ട് വില്ലേജില്‍ മാത്രം രണ്ടായിരത്തോളം ഭൂരഹിതര്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതാണ് അവസ്ഥയെന്നിരിക്കേ ഈ ഭൂമി പിടിച്ചെടുത്ത് ഭവനരഹിതര്‍ക്ക് വീടുവെക്കാന്‍ നല്‍കാവുന്ന അവസ്ഥയമുണ്ട്. എന്നാല്‍, തെല്ലാം തള്ളിക്കൊണ്ടാണ് എല്ലാം ശരിയാക്കാമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും അമൃതാനന്ദമയി മഠത്തിന്റെ ഒത്താശയോടെ വ്യാപകമായ തണ്ണീര്‍തട നികത്തല്‍ നടക്കുന്നുണ്ട്. ഇതേക്കുറിച്ച് പരാതി ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തിയും മറ്റും കൈകാര്യം ചെയ്യുന്നതാണ് മഠത്തിന്റെ പതിവെന്നാണ് ആക്ഷേപം. ഏക്കറുകണക്കിന് വയലുകള്‍ നികത്തി നിരവധി കെട്ടിടങ്ങളാണ് അമൃത എഞ്ചിനീയറിങ്ങ് കോളേജ് മാനേജ്മെന്റ് തന്നെ നിര്‍മ്മിച്ചിരിക്കുന്നത്. 2009-ല്‍ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ നികുതി മാനേജ്മെന്റ് പഞ്ചായത്തിലേക്ക് അടക്കുന്നില്ല എന്ന് കാട്ടി ക്ലാപ്പനയിലെ ഡിവൈഎഫ്ഐ നേതാവ് വിജേഷ് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോടതി നികുതി ഈടാക്കുവാന്‍ ഉത്തരവ് നല്‍കി. എന്നാല്‍ 2015ല്‍ ക്ലാപ്പന പഞ്ചായത്ത് അധികൃതര്‍ നികുതിയില്‍ ഇളവ് നല്‍കി മാനേജ്മെന്റിനെ സഹായിച്ചു. ഇതിനെതിരെയും വിജിലന്‍സ് അന്വേഷണം നടന്നു വരികയാണ്.
പഞ്ചായത്ത് സെക്രട്ടറിയെയും പഞ്ചായത്ത് പ്രസിഡന്റിനേയും ഒന്നും രണ്ടും പ്രതികളായി ഓംബുട്‌സ്മാന്‍ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് കോടതി നിര്‍ദ്ദേസമനുസരിച്ചാണ് അമൃതാന്ദമയി മഠത്തെയും കേസില്‍ ഉള്‍പ്പെടുത്തിയത്. ഇതിനിടെ സംസ്ഥാനത്ത് ഭരണം മാറിയപ്പോള്‍ മാതാ അമൃതാനന്ദമയിക്കും അടിതെറ്റി തുടങ്ങി. ഒരിക്കല്‍ പോലും മഠം സന്ദര്‍ശിക്കാത്ത പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ സര്‍ക്കാറില്‍ നിന്നും ഇളവു ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെ മഠം പണം അടച്ച് തടിതപ്പി. സംസ്ഥാന സര്‍ക്കാറിന്റെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് മഠം നികുതി നികുതി കുടിശ്ശിക അന്ന് തീര്‍ത്തത്.
കൊല്ലം ക്ലാപ്പന പഞ്ചായത്തില്‍ മാത്രം ഒരു എഞ്ചിനീയറിങ് കോളേജ്, ഏഴു ബോയ്സ് ഹോസ്ററല്‍ കെട്ടിടങ്ങള്‍, അഞ്ചു വര്‍ക്ക്ഷോപ്പ് കെട്ടിടങ്ങള്‍, തൊഴിലാളികള്‍ക്ക് താമസിക്കാന്‍ നിപതി കെട്ടിടങ്ങള്‍,എട്ട് ഗോഡൗണുകള്‍,നാല് ഗേള്‍സ് ഹോസ്ററലുകള്‍ ,ഒരു സബ്സ്റ്റേഷന്‍,രണ്ടു മെസ്സ്,രണ്ടു പവര്‍ ഹൗസ് ബില്‍ഡിങ്, ഒരു ടി ബി ഐ(ടെക്നോളജി ബിസിനസ്സ് ഇന്ക്യുബെറ്റര്‍) കെട്ടിടം എന്നിങ്ങനെ അമ്പതോളം കെട്ടിടങ്ങള്‍ അനധികൃതമായി നിര്‍മ്മിച്ചതായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കണ്ടത്തിയിരുന്നു. 46 ഏക്കറോളം ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന മഠം സ്ഥാപനങ്ങള്‍ നിലം നികത്തിയ ഭൂമിയിലാണ് കെട്ടിപൊക്കിയിരിക്കുന്നത്. ഇതില്‍ തന്നെ 15 ഏക്കറിന് മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. എന്നിട്ടും നിയമവിരുദ്ധ കാര്യങ്ങള്‍ ഇവിടെ തുടരുകയാണ്. സര്‍ക്കാര്‍ മാറിയെങ്കിലും മഠത്തെ സഹായിക്കാന്‍ പലരും ക്യൂ നില്‍ക്കുന്നു എന്നതാണ് വാസ്തവം.