ഉത്രാ വധക്കേസ്; ഈ മാസം 14 ലേക്ക് പരിഗണിക്കുന്നതിനായി മാറ്റി..

കൊച്ചി:ഉത്രാ വധക്കേസ് ഈ മാസം 14 ലേക്ക് പരിഗണിക്കുന്നതിനായി മാറ്റി. കുറ്റപത്രം വായിക്കുന്നതിന് മുന്നോടിയായുള്ള പ്രാരംഭവാദം കേള്‍ക്കലാണ് 14ന് ഉണ്ടാവുക. പ്രാരംഭ വാദത്തിന് ശേഷം വിചാരണ തീയതി നിശ്ചയിക്കും.ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കൊത്തിച്ച്‌ കൊലപ്പെടുത്തിയ ഭര്‍ത്താവ് സൂരജിനെ കൊട്ടാരക്കര ജയിലില്‍ നിന്നു വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരാക്കിയത്. സ്ത്രീധനം നഷ്ടമാകാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനായിരുന്നു സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വധക്കേസില്‍ സൂരജ് മാത്രമാണ് പ്രതി. രണ്ടാം പ്രതിയും പാമ്ബ് പിടിത്തക്കാരനുമായ സുരേഷിനെ കോടതി മാപ്പ് സാക്ഷിയാക്കിയിരുന്നു.

കേസ് പരിഗണിക്കുമ്പോൾ അതിവേഗ വിചാരണ വേണമെന്ന് പ്രോസിക്യൂഷന്‍ വീണ്ടും ആവശ്യപ്പെടും. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. ഗാര്‍ഹിക പീഡനക്കേസിന്റെ കുറ്റപത്രവും തയറായിട്ടുണ്ട്. എന്നാല്‍, വധക്കേസിന്റെ വിചാരണ ആരംഭിച്ചതിന് ശേഷം മാത്രം കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതിയെന്നാണ് കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം. ഗാര്‍ഹിക പീഡനക്കേസില്‍ സൂരജിനെ കൂടാതെ അച്ഛന്‍ സുരേന്ദ്രന്‍, അമ്മ രേണുക സഹോദരി സൂര്യ എന്നിവരും പ്രതികളാണ്. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് സൂരജ് ഒഴികെ മറ്റു മുന്നു പേരും ജയില്‍ മോചിതരായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, വധക്കേസിന്റെ വിചാരണ ആരംഭിച്ചതിനു ശേഷം മാത്രമേ ഗാർഹിക പീഡനക്കേസിൽ കുറ്റപത്രം സമർപ്പിക്കുകയുള്ളു.വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പെടുത്ത രണ്ടു കേസുകളുടെയും കുറ്റപത്രം തയാറാക്കി വരികയാണ്.

Top