ഉത്രയെ കടിച്ചത് മൂർഖൻ പാമ്പ് !..ഉത്രയെ ഒഴിവാക്കുകയും വേണം; ആദ്യശ്രമം പാളി, രണ്ടാമൂഴത്തിനായികാത്തിരുന്നു; ഉത്രയെ കൊന്നത് സ്വത്തിനു വേണ്ടി തന്നെയെന്ന് പോലീസ്

കൊല്ലം:ഉത്രയെ കൊന്നത് സ്വത്തിനു വേണ്ടി തന്നെയെന്ന് പോലീസ്. ഉത്രയെ കടിച്ചത് മൂർഖൻ പാമ്പെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കി. കുഴിയിൽ നിന്നും ലഭിച്ച വിഷപ്പല്ല്, മസിൽ, എല്ലുകൾഎന്നിവ പരിശോധനയ്ക്ക് അയക്കും. പാമ്പിനെ പോസ്റ്റ്മോർട്ടം ചെയ്തതിൽ നിന്നും കേസിന് ആവശ്യമായനിർണായകമായ തെളിവുകൾ കിട്ടിയെന്നും ഡോക്ടർമാർ പറഞ്ഞു.

ഉത്രയുടെ ശരീരത്തിലുണ്ടായിരുന്നതും ചത്ത പാമ്പിന്‍റെ വിഷവും ഒന്നാണോ എന്നതടക്കം കണ്ടെത്താനാണ് പാമ്പിന്‍റെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. ചിത്രങ്ങളില്‍ കണ്ട പാമ്പാണോ ഇത് എന്നതുൾപ്പടെയുള്ള കാര്യങ്ങളും പരിശോധിച്ചു. ഉത്രയുടെ രക്തവും ആന്തരികാവയവങ്ങളുടെ ഭാഗങ്ങളും രാസപരിശോധന ലാബിലുണ്ടായിരുന്നു. ഇത് രണ്ടും ഒത്തുനോക്കിയാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്.

പാമ്പിന്‍റെ നീളം , പല്ലുകളുടെ അകലം എന്നിവയും പരിശോധിച്ചു. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവ് ഈ പാമ്പി കടിച്ചുണ്ടായതാണോ എന്ന് ഉറപ്പിക്കാനാണ് ഇവ പരിശോധിച്ചത്. പാമ്പിനെ മനപൂർവം മുറിയിൽ എത്തിച്ചതാണോ എന്നും കണ്ടെത്തേണ്ട‌തുണ്ട് ഇതിനായി ഫോറൻസിക് വിഭാഗം വീട് പരിശോധിക്കും.സൂരജിനേയും സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിനേയും നാളെ അടൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. സ്വത്ത് തട്ടിയെടുക്കാൻ സൂരജ് കരുതിക്കൂട്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് റിമാന്‍റ് റിപ്പോർട്ടില്‍ പറയുന്നത്.

അതേസമയം ഉത്രയെ പാന്പ് കടിപ്പിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ഭർത്താവ് സൂരജിന്‍റെ ധന മോഹമാണെന്ന് പോലീസ് കണ്ടെത്തി. മറ്റൊരു വിവാഹം കഴിക്കാനായി ഉത്രയിൽ നിന്ന് വി​വാ​ഹ മോ​ച​നം നേ​ടി​യാ​ല്‍ അ​ര​ക്കോടി​യോ​ളം രൂപയുടെ സ്വ​ത്തു​ക്ക​ള്‍ തി​രി​കെ ന​ല്‍​കേണ്ടി വരും. സൂ​ര​ജി​ന് മു​ന്നി​ല്‍ ഉ​ത്ര എ​ന്ന 25 കാ​രി​യെ ഒ​ഴിവാ​ക്കാ​ന്‍ കൊ​ല​പാ​ത​ക​മ​ല്ലാ​തെ വേ​റെ മാ​ര്‍​ഗ​മി​ല്ല​യി​രു​ന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

വി​വാ​ഹ സ​മ്മാ​ന​മാ​യി നൂ​റു​പ​വ​ന്‍ സ്വ​ര്‍​ണം, ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന കാ​ര്‍, വീ​ടു​പ​ണി​ക്കും വാ​ഹ​നം വാ​ങ്ങു​ന്ന​തി​നു​മാ​യി മ​റ്റു​മാ​യി വേ​റെ​യും ല​ക്ഷ​ങ്ങ​ള്‍, സ​ഹോ​ദ​രി​ക്ക് സ്കൂ​ട്ട​ര്‍. മാ​സം വ​ട്ട​ചി​ല​വി​ന് പ്ര​ത്യേ​കം തു​ക, എന്നിങ്ങനെ ഉ​ത്ര​യു​ടെ കു​ടും​ബ​ത്തി​ല്‍ നി​ന്നും സൂ​ര​ജ​ിന് ല​ഭി​ച്ച​ത് അ​ര​ക്കോ​ടി വ​രു​ന്ന സ്വ​ത്ത് വ​ക​ക​ള്‍. 2018 മാ​ര്‍​ച്ച് 25 നാ​യി​രു​ന്നു ഏ​റം വെ​ള്ളി​ശേരി​ല്‍ വീ​ട്ടി​ല്‍ ഉ​ത്ര​യു​ടെ​യും അ​ടൂ​ര്‍ പ​റ​ക്കോ​ട് ശ്രീ​സൂ​ര്യ​യി​ല്‍ സൂ​ര​ജി​ന്‍റെ​യും വി​വാ​ഹം ന​ട​ക്കു​ന്ന​ത്.

വി​വാ​ഹം ക​ഴി​ഞ്ഞ് കു​റ​ച്ചു നാ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ചെ​റി​യ ചി​ല മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ള്‍ ഉ​ള്ള ഉ​ത്ര ത​ന്‍റെ ജീ​വി​ത രീ​തി​യ്ക്ക് പ​റ്റി​യ​ത​ല്ലെന്ന സൂ​ര​ജ് മ​ന​സി​ലാ​ക്കി. ഇ​തോ​ടെ ഒ​ഴി​വാ​ക്കാ​നു​ള്ള പോം​വ​ഴി​ക​ളും ആ​ലോ​ചി​ച്ചു തു​ട​ങ്ങി. ഇ​തി​ന​ടി​യി​ല്‍ ഇ​രു​വ​ര്‍​ക്കും കു​ഞ്ഞും ജ​ന​ിച്ചു. വി​വാ​ഹ മോ​ച​നം ആ​ദ്യം ആ​ലോ​ചി​ച്ചു​വെ​ങ്കി​ലും അ​ങ്ങ​നെ വ​ന്നാ​ല്‍ ത​നി​ക്ക് ല​ഭി​ച്ച അ​ര​ക്കോ​ടി​യോ​ളം വ​രു​ന്ന സ്വ​ത്ത് വ​ക​ക​ള്‍ തി​രി​ച്ച് ന​ല്‍​കേ​ണ്ടി വ​രും. സ്വ​ത്തു​ക്ക​ള്‍ പോ​വു​ക​യു​മ​രു​ത്, ഉ​ത്ര​യെ ഒ​ഴി​വാ​ക്കു​ക​യും വേ​ണം. പി​ന്നീ​ട് ഇ​താ​യി​രു​ന്നു 27-കാ​ര​നാ​യ സൂ​ര​ജി​ന്‍റെ ചി​ന്ത.

മാ​സ​ങ്ങ​ളാ​യി ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ കൊ​ല​പാ​ത​കം എ​ന്ന് പോ​ലീ​സ് പ​റ​യു​മ്പോ​ഴും സൂ​ര​ജ് ഒ​രു വ​ര്‍​ഷം മു​മ്പ് ത​ന്നെ ഉ​ത്ര​യെ ഒ​ഴി​വാ​ക്കാ​നു​ള്ള ബു​ദ്ധി ആ​ലോ​ചി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സു​ഹൃ​ത്താ​യ കൊ​ല്ലം പാ​രി​പ്പ​ള്ളി ചാ​രു​കാ​വ് സ്വ​ദേ​ശി പാ​മ്പ് സു​രേ​ഷ് എ​ന്ന സു​രേ​ഷി​ല്‍ നി​ന്നും അ​ണ​ലി ഇ​ന​ത്തി​ല്‍​പ്പെ​ട്ട പാ​മ്പി​നെ സ്വ​ന്ത​മാ​ക്കി.

ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍​ച്ച് ര​ണ്ടി​ന് ഈ ​പാ​മ്പി​നെ ഉ​പ​യോ​ഗി​ച്ച് ആ​ദ്യ കൊ​ല​പാ​ത ശ്ര​മം. പ​ക്ഷെ പി​ഴ​ച്ചു. അ​ല്‍​പ്പം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഉ​ത്ര​ക്ക് ശാ​രീ​രി​ക അസ്വ​സ്ഥ​ത ഉ​ണ്ടാ​വു​ക​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്യേ​ണ്ടി വ​ന്നു. എ​ന്നാ​ല്‍ ആ​ദ്യശ്ര​മം പാ​ളി എ​ങ്കി​ലും ര​ണ്ടാ​മൂ​ഴ​ത്തി​നാ​യി സൂ​ര​ജ് കാ​ത്തി​രു​ന്നു. ഏ​പ്രി​ല്‍ 24 ന് ​വീ​ണ്ടും സു​രേ​ഷി​നെ കാ​ണു​ക​യും പ​തി​നാ​യി​രം രൂ​പ ന​ല്‍​കി ഉ​ഗ്ര വി​ഷ​മു​ള്ള മൂ​ര്‍​ഖ​ന്‍ ഇ​ന​ത്തി​ലെ പാ​മ്പി​നെ വാ​ങ്ങു​ക​യും ചെ​യ്യു​ന്നു. പി​ന്നീ​ട് ര​ണ്ടാ​ഴ്ച കൂ​ടി കാ​ത്തി​രു​ന്ന സൂ​ര​ജ് മേ​യ് ആ​റി​നു അ​ര്‍​ധരാ​ത്രി ത​ന്‍റെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു.

പ്ലാ​സ്റ്റി​ക് ജാ​റി​ല്‍ അ​ട​ച്ചു ദി​വ​സ​ങ്ങ​ളാ​യി ബാ​ഗി​ല്‍ സൂ​ക്ഷി​ച്ച് വ​ച്ചി​രു​ന്ന മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ ഉ​പ​യോ​ഗി​ച്ച് ഉ​ത്ര​യെ കൊ​ത്തി​പ്പി​ക്കു​ന്നു. ഒ​ന്ന​ല്ല പ​ല​ത​വ​ണ. ഒ​ടു​വി​ല്‍ കാ​ത്തി​രു​ന്ന് ഉ​ത്ര​യു​ടെ മ​ര​ണം ഉ​റ​പ്പി​ക്കു​ന്നു. പി​ന്നീ​ട് പ​തി​വി​ല്‍ നി​ന്നും വി​പ​രീ​ത​മാ​യി പു​ല​ര്‍​ച്ചെ പു​റ​ത്തേ​ക്ക് പോ​കു​ന്നു.ഈ ​സ​മ​യ​ത്താ​ണ് ഉ​ത്ര​യു​ടെ മാ​താ​വ് എ​ത്തു​ക​യും മ​ക​ളു​ടെ ച​ല​ന​മ​റ്റ ശ​രീ​രം കാ​ണു​ക​യും ചെ​യ്യു​ന്ന​ത്. ആ​ദ്യം ക​രു​തി​യ​ത് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ആ​യി​രി​ക്കാം എ​ന്നാ​യി​രു​ന്നു. പി​ന്നീ​ട് അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു എ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു ത​വ​ണ പാ​മ്പ് ക​ടി​ച്ച​തും ശീ​തീ​ക​രി​ച്ച മു​റി​യു​ടെ ജ​ന​ല്‍ തു​റ​ന്നു കി​ട​ന്നു എ​ന്ന​തും ഉ​ത്ര​യു​ടെ മാ​താ​പി​താ​ക്ക​ളി​ല്‍ ഉ​ള​വാ​ക്കി​യ സം​ശ​യ​മാ​ണ് ക്രൂ​ര കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള്‍ അ​ഴി​യാ​ന്‍ പ്ര​ധാ​ന കാ​ര​ണം. സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട സൂ​ര​ജ് സ്വ​യം കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണു ഇ​പ്പോ​ള്‍ അ​ഴി​ക്കു​ള്ളി​ല്‍ ആ​യി​രി​ക്കു​ക​യാ​ണ്.

Top