കളി അങ്ങോട്ടോ ഇങ്ങോട്ടോ മാറാം: ഇന്ത്യയും ശ്രീലങ്കയും കയ്യാലപ്പുറത്ത്‌

കൊളംബൊ: 312 റണ്‍സാണ് ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സമ്പാദ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കന്‍ ബാറ്റ്‌സ്മാന്മാരെ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടുക കൂടി ചെയ്തതോടെ പ്രതീക്ഷയുടെ പിച്ചിലാണ് ഇന്ത്യ. ഇന്ത്യയുടെ അത്രയൊന്നും കേമമല്ലാത്ത സ്‌കോറിനെതിരെ പതറുകയാണ് ലങ്കന്‍ ബാറ്റ്‌സ്മാന്മാര്‍. മൂന്നാം ദിനം മുപ്പത് ഓവര്‍ പിന്നിട്ടപ്പോള്‍ ആറിന് 117 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പിന്നിട്ട രംഗണ ഹെരാത്ത്-കുശാല്‍ പെരേര ഏഴാം വിക്കറ്റ് ജോഡിയിലാണ് ലങ്കയുടെ പ്രതീക്ഷ. പെരേര 46 ഉം ഹെരാത്ത് 22 ഉം റണ്‍സെടുത്താണ് പ്രതിരോധിക്കുന്നത്. ദമ്മിക പ്രസാദ് പരിക്കേറ്റ് മടങ്ങുമ്പോള്‍ ആറിന് 48 എന്ന നാണംകെട്ട അവസ്ഥയിലായിരുന്നു ലങ്ക. അവിടെ നിന്നാണ് ക്ഷമാപൂര്‍വം പെരേരയും ഹെരാത്തും അവരെ മുന്നോട്ടു നയിച്ചത്.

ഇശാന്ത് ശര്‍മയുടെയും സ്റ്റുവര്‍ട്ട് ബിന്നിയുടെയും പേസാണ് ലങ്കയുടെ നടുവൊടിച്ചത്. ഇശാന്ത് മൂന്നും ബിന്നി രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റുമെടുത്തു. ഇവര്‍ക്കെതിരെ ലങ്കന്‍ മുന്‍നിരയില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. തരംഗ (4), കൗശല്‍ (3), കരുണരത്‌നെ (11), ചാണ്ഡിമല്‍ (23) ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് (1) തിരിമന്നെ (0) എന്നിവരെല്ലാം നിസാര സ്‌കോറിനാണ് മടങ്ങിയത്. ഇതിനിടെ ഇശാന്തിന്റെ ബൗണ്‍സര്‍ കൈയിലിടിച്ച് നേരിട്ട ആദ്യ പന്തില്‍ തന്നെ ദമ്മിക പ്രസാദ് മടങ്ങിയത് ലങ്കയ്ക്ക് മുറിവില്‍ എരിവു പുരട്ടുംപോലെയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ എട്ടിന് 292 റണ്‍സ് എന്ന തലേദിവസത്തെ സ്‌കോറില്‍ മൂന്നാം ദിനം കളി തുടങ്ങിയ ഇന്ത്യയ്ക്ക് 14 റണ്‍ ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന രണ്ട് വിക്കറ്റും നഷ്ടമായി. ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം മൂന്നാം ദിനം കളി തുടങ്ങിയ ഇശാന്ത് ശര്‍മയാണ് (6) ആദ്യം മടങ്ങിയത്. വൈകാതെ അവസാനക്കാരന്‍ ഉമേഷ് യാദവും (4) വിക്കറ്റ് കളഞ്ഞു. അപ്പോഴും ഓപ്പണര്‍ പൂജാര 145 റണ്‍സെടുത്ത് പുറത്താകാതെ നിന്നു മറ്റേ അറ്റത്ത്.

Top