ലെബനനിലും ​ഗസയിലും വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ലെബനനിലും ​ഗസയിലും വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ആക്രമണത്തിൽ ബാധിക്കപ്പെട്ടവർക്ക് അഭയം നൽകിയിരുന്ന ​ഗസയിലെ പള്ളിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും ലെബനൻ ആരോ​ഗ്യമന്ത്രാലയം അറിയിക്കുന്നു. ഇന്നലെ രാത്രിയോടെയാണ് ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. കഴി‍ഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ 45 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. 85 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡെയ്‍ർ ഇൽ – ബലാഹിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ബെയ്ത്ത് ലാഹിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേ‍ർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നവജാത ശിശുവും ഉൾപ്പെടും. 11 പേർക്ക് പരിക്കേറ്റു.

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇന്നലെ അർദ്ധരാത്രിയിലാണ് കനത്ത വ്യോമാക്രമണം ആരംഭിച്ചത്. സൈപ്രസിലേക്കുള്ള വിമാനം പറയന്നുയരുന്നതിനിടെ ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടരികിൽ വ്യോമാക്രമണം നടന്നു. ബെക്കാ താഴ്വരയിലെ യുനസ്കോയുടെ പൈതൃക കേന്ദ്രങ്ങൾക്ക് സമീപവും ഇസ്രയേൽ ആക്രമണം ശക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആളുകൾ രാജ്യത്തുനിന്ന് പലായനം ചെയ്യുന്നതിന് ആശ്രയിക്കുന്ന ബെയ്റൂട്ടിലെ ഏക വിമാനത്താവളത്തിലുണ്ടായ ആക്രമണം ആശങ്കയിലാക്കിയിരിക്കുകയാണ്. ഇസ്രയേലി സൈന്യം താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും നിർബന്ധിച്ച് പുറത്താക്കുകയാണെന്ന് താമസക്കാർ പറയുന്നുവെന്നും അൽജസീറ റിപ്പോ‍ർട്ട് ചെയ്യുന്നു.

എന്നാൽ ഇസ്രയേൽ സൈന്യം എവിടെയാണ് ആക്രമണം നടത്തുന്നതെന്ന കാര്യത്തിൽ തങ്ങൾക്ക് വലിയ വിശ്വാസമില്ലെന്നും ആളുകൾ പറയുന്നു. കാരണം ഒരു ഘട്ടത്തിൽ അവർ ഒരു കെട്ടിടത്തെ ആക്രമിക്കുമെന്ന് പറയും. എന്നിട്ട് അവർ മറ്റൊരു കെട്ടിടത്തെ ആക്രമിക്കുമെന്നുമാണ് ആളുകൾ പ്രതികരിക്കുന്നത്. കഴിഞ്ഞ ആഴ്ചകൾക്കിടെ പതിനായിരക്കണക്കിന് പേരാണ് ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്യുന്നത്.

ഇതിനിടെ, മേഖലയിൽ സമാധാനത്തിന് ശ്രമിച്ച യുഎൻ സെക്രട്ടറി ജനറൽ ‌അൻ്റോണിയോ ഗുട്ടെറസിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഇസ്രായേൽ വിലക്കി. ഇറാൻ – ഇസ്രയേൽ സംഘ‍ഷത്തിൽ വെടിനി‍ർത്തൽ ആവശ്യപ്പെട്ട് ​ഗുട്ടറസ് രം​ഗത്തെത്തിയിരുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ മേഖലയെ നരകതുല്യമാക്കിയെന്നും സാഹചര്യം മോശമെന്നതിൽ നിന്ന് വളരെ മോശമെന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്നും ആക്രമണങ്ങളുടെ തു‍ടർച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു ​ഗുട്ടറസിന്റെ പ്രതികരണം. എന്നാൽ അടുത്ത കാലത്തായി തുടരുന്ന യുദ്ധസമാന സാഹചര്യങ്ങൾ തടയാൻ ഐക്യരാഷ്ട്ര സഭയ്ക്ക് കഴിയുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

യുദ്ധത്തിനല്ല സമാധാനത്തിനാണ് ശ്രമിക്കുന്നതെന്നാണ് ഇസ്രയേൽ ആക്രമണത്തിനും താത്കാലിക വെടിനിർത്തൽ പ്രഖ്യാപനത്തിനും പിന്നാലെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രതികരിച്ചത്. ഇസ്രയേൽ തിരിച്ചടിക്കാൻ തങ്ങളെ നി‍ർബന്ധിതരാക്കിയെന്നും മസൂദ് പറഞ്ഞിരുന്നു. ഇതിനിടെ ഇസ്രയേൽ അധീന വെസ്റ്റ് ബാങ്കിലെ ഹെബ്രനിൽ കർഫ്യൂ പ്രഖ്യാപിച്ചു. നിരവധി പലസ്തീൻ യുവാക്കളെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top