ഡല്‍ഹി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഇത് 38ാം തവണയാണ് കേസ് പരിഗണിക്കുന്നതിനായി മാറ്റുന്നത്. കേസിന്റെ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ ഒഴിവാക്കിയ വിചാരണ കോടതി വിധിക്കെതിരായ അപ്പീലായിരുന്നു സുപ്രീകോടതി പരിഗണനയിലുണ്ടായിരുന്നത്.കേസ് മെയ് ഒന്നിന് പരിഗണിക്കുന്നതിനായാണ് മാറ്റിയത്. . കേസ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് സി.ബി.ഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കേസ് അടിയന്തരമായി കേൾക്കണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, എപ്പോൾ വേണമെങ്കിലും കേസ് പരിഗണിക്കാമെന്ന് അറിയിച്ചു. മാർച്ചിലോ ഏപ്രിലിലോ വാദം കേൾക്കണമെന്ന ആവശ്യപ്പെട്ട സി.ബിഐ കേസ് ഗൗരവത്തോടെയാണ് കാണുന്നതെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് ലാവ്‌ലിൻ പരിഗണിച്ചത്. കേസില്‍ ആറു വർഷം മുൻപാണ് എതിർകക്ഷികൾക്ക് ആദ്യ നോട്ടിസ് നൽകുന്നത്. പിന്നീട് തുടർച്ചയായി മാറ്റിവയ്ക്കുകയായിരുന്നു.