ലോ അക്കാഡമി: വിദ്യാഭ്യാസ മന്ത്രിയുമായി വീണ്ടും ചര്‍ച്ച, സിപിഐ നേതാക്കള്‍ സമവായത്തിന്, പുതിയ പ്രിന്‍സിപ്പാളിനായുള്ള പരസ്യം നല്‍കി മാനേജ്‌മെന്റ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ സംഘര്‍ഷ ഭരിതമായ സംഭവവികാസങ്ങളെത്തുടര്‍ന്ന് ലോ അക്കാഡമി വിഷയത്തില്‍ സമരം ചയ്യുന്ന വിദ്യാര്‍ത്ഥികളുമായി വിദ്യാഭ്യാസമന്ത്രി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറായി. പ്രശ്‌ന പരിഹാരത്തിനായി സിപിഐ നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്.ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇന്ന് സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തും. പ്രശ്‌നത്തില്‍ സമവായമുണ്ടായേക്കുമെന്നാണ് സൂചന.

ഇതിനിടയില്‍ പുതിയ പ്രിന്‍സിപ്പാളിനായി മാനേജ്‌മെന്റ് പത്ത്രതില്‍ പരസ്യം നല്‍കി. മതിയായ യോഗ്യതയുള്ളവരെ ആവശ്യപ്പെട്ടാണ് പരസ്യം നല്‍കിയിരിക്കുന്നത്. നേരത്തെ ലക്ഷ്മി നായര്‍ക്ക് പകരം നിശ്ചയിച്ച ആള്‍ക്ക് വേണ്ടത്ര യോഗ്യതയില്ലെന്ന് പരക്കെ ആരോപണം ഉയര്‍ന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രശ്നത്തില്‍ സമവായത്തിന് സിപിഐ ശ്രമം നടത്തുന്നുണ്ട്. കാനം രാജേന്ദ്രനും മന്ത്രി വിഎസ് സുനില്‍ കുമാറും വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തുകയാണ്. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥികളെ കാണും.
ലക്ഷ്മി നായരുടെ രാജി എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ന്ന് വിദ്യാര്‍ഥികള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിപിഐ നേതാക്കള്‍ പ്രശ്നത്തില്‍ ഇടപെടുന്നത്.

Top