ലോ അക്കാദമി സമരത്തിനെ പുറത്തെത്തിച്ച പോരാളി, ഗൗരി കല്യാണി; ഓര്‍മ്മകളിലെ താരമായ ബി.ജെ.പി നേതാവ് ആര്‍.കെ ശേഖറിന്റെ മകള്‍

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത കാലത്ത് അരങ്ങേറിയതില്‍ ഉജ്ജ്വലമായ സമരമായിരുന്നു തിരുവനന്തപുരം ലോ അക്കാഡമിയില്‍ നടന്നത്. പെണ്‍കുട്ടകളുടെ മുന്‍കയ്യില്‍ നടന്ന കാരണത്താല്‍ സമരചരിത്രങ്ങള്‍ക്കിടയില്‍ സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെടും എന്ന് നിസ്സംശയം പറയാവുന്നതാണ് ഈ സമരം. ലക്ഷ്മി നായരെപ്പോലെ ശക്തയും അധികാരികളുമായി അടുപ്പവുമുള്ള ഒരാള്‍ക്കെതിരെ സമരം നടത്തി വിജയിച്ച ആ പെണ്‍പോരാളികളില്‍ ഒരാളെ പരിചയപ്പെടാം. അത് വേറാരുമല്ല പഴയകാല ബിജെപി നേതാവ് ആര്‍.കെ ശേഖറിന്റെ മകളായ ഗൗരി കല്യാണിയാണ്. സമരത്തിനെ കോളേജ് കവാടത്തിന് പുറത്തേയ്ക്ക് നയിച്ചതും ഗൗരി തന്നെയാണ്.

ലോ അക്കാദമി വിദ്യാര്‍ത്ഥിനികളായ ചിലരാണ് ലക്ഷ്മി നായരുടെ അടിച്ചമര്‍ത്തല്‍ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് രംഗത്തുവന്നത്. ഇവരുടെ ഇടപെടലാണ് രാഷ്ട്രീയക്കാരെയും സമരവേദിയിലേക്ക് അടുപ്പിച്ചത്. ഒത്തൊരുമയോടെയുള്ള നീക്കങ്ങള്‍ക്കൊടുവില്‍ സമരം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് നാലാം വര്‍ഷ നിയമവിദ്യാര്‍ത്ഥിനി ഗൗരി കല്യാണിക്കും അവകാശപ്പെട്ടതാണ്. വിദ്യാര്‍ത്ഥി സമരത്തിന്റെ ആദ്യ നാളുകളില്‍ ആരും ശ്രദ്ധിച്ചിരുന്നില്ല. നേതൃനിരയിലുള്ള പെണ്‍കുട്ടികളുള്‍പ്പെടെ മാദ്ധ്യമങ്ങളുടെ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ആദ്യമൊന്നും കാര്യമായ വാര്‍ത്തയും വന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് രാഷ്ട്രീയ നേതാക്കളെ കണ്ട് പിന്തുണ അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. അന്തരിച്ച ബിജെപി നേതാവ് ബി.കെ. ശേഖറിന്റെ മകളായ ഗൗരി കല്യാണിക്ക് പരിചയമുള്ള നേതാവ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനായിരുന്നു. ഗൗരി കല്യാണി വി. മുരളീധരനെഫോണില്‍ വിളിച്ചു. സമരത്തെ പിന്തുണച്ച് ഒരു പ്രസ്താവന നല്‍കണമെന്നു മാത്രമായിരുന്നു ഗൗരിയുടെ ആവശ്യം. ആ സമയത്ത് ദീന്‍ദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലായിരുന്നു മുരളീധരന്‍. കേരളത്തിലെത്തിയാലുടന്‍ പ്രശ്നങ്ങള്‍ പഠിച്ച് പ്രതികരിക്കാമെന്നായിരുന്നു മുരളീധരന്റെ മറുപടി.

നേരത്തേ തന്നെ ലാ അക്കാഡമിയിലെ ക്രമക്കേടുകളെക്കുറിച്ച് മുരളീധരന് വ്യക്തമായ ധാരണയുണ്ടായിരുന്നു. എ.ബി.വി.പി സംസ്ഥാന സംഘടനാ സെക്രട്ടറിയും ദേശീയ ജനറല്‍ സെക്രട്ടറിയും ആയിരുന്ന സമയത്ത് മുരളീധരന്‍ ലാ അക്കാഡമിയിലെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നു. 80 കളിലും 90 കളിലുമായിരുന്നു അത്. എന്നാല്‍ മാനേജ്മെന്റിനെ ഭയന്ന് വിദ്യാര്‍ത്ഥികളാരും മുന്നോട്ട് വരാന്‍ തയ്യാറായില്ല. അന്ന് കോളേജിലെ എ.ബി.വി.പി യൂണിറ്റ് പ്രവര്‍ത്തനം നിറുത്തിവയ്ക്കുക വരെയുണ്ടായി.

ജനുവരി 24ന് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് വി. മുരളീധരനായിരുന്നു അക്കാഡമി സമരത്തിന് ആദ്യമായി പരസ്യ പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവ്. വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് 48 മണിക്കൂര്‍ ഉപവസിക്കുകയാണെന്ന് മുരളീധരന്‍ പ്രഖ്യാപിച്ചതോടെയാണ് സമരത്തിന് പുതിയ മാനം വന്നത്. മറ്റു പാര്‍ട്ടികള്‍ക്കും അതോടെ നിലപാടെടുക്കേണ്ടി വന്നു. വി. മുരളീധരന്‍ ഉപവാസം തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് വി എസ്. അച്യുതാനന്ദന്‍ വിദ്യാര്‍ത്ഥികളുടെ സമരപ്പന്തലിലെത്തി. പിന്നാലെ കെപിസിസി പ്രസിഡന്റ് വി എം. സുധീരനും എത്തി. സിപിഐ യുവജന വിഭാഗവും രംഗത്തുവന്നു. ലാ അക്കാഡമി മാനേജ്മെന്റിന്റെ സ്വാധീനത്തെ മറികടക്കാന്‍ കഴിയാതെ പന്തല്‍ പൊളിച്ച് മുട്ടുമടക്കേണ്ടി വരുന്ന അവസ്ഥയില്‍ നിന്ന് സ്ഥിതിഗതികളെ മാറ്റിമറിച്ച് സമരത്തെ വിജയത്തിലെത്തിച്ചതില്‍ ഗൗരി കല്യാണിക്കും അഭിമാനിക്കാന്‍ വകയുണ്ട്.

Top