ഇടത് തരംഗം ..സജി ചെറിയാൻ മുന്നിൽ തന്നെ !…ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ലി​ട​റി യു​ഡി​എ​ഫ്

ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ വ്യക്തമായ മുന്നേറ്റമാണ് ചെങ്ങന്നൂരിൽ എൽഡിഎഫ് നടത്തുന്നത്. മാന്നാർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണിയത്. ഇവിടെ ഇടത് സ്ഥാനാർഥി സജി ചെറിയാൻ 2,700 വോട്ടുകളുടെ ഭൂരിപക്ഷം നേടി. കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളിലും എൽഡിഎഫ് വ്യക്തമായ മുന്നേറ്റമാണ് നടത്തിയത്. ശക്തമായ സ്വാധീനമാകുമെന്ന് പ്രതീക്ഷിച്ച എൻഡിഎ സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ള മൂന്നാം സ്ഥാനത്താണ്.കഴിഞ്ഞ തവണത്തേക്കാൾ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തുടക്കം മുതല്‍ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ. ഒന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 5022 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന് 3643 വോട്ടുകളും ബി.ജെ.പിയുടെ അഡ്വ പി ശ്രീധരന്‍ പിള്ളയ്ക്ക് 2553 വോട്ടുകളും ലഭിച്ചു. മാന്നാര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ 14 വരെയുള്ള വോട്ടുകളാണ് എണ്ണിക്കഴിഞ്ഞത്. ഒന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇടത് മുന്നണിക്ക് ഒരിക്കല്‍ പോലും മറ്റ് മുന്നണികള്‍ ഭീഷണിയായില്ല. പോസ്റ്റല്‍ വോട്ടുകളിലും സജി ചെറിയാന് തന്നെയാണ് മേല്‍ക്കൈ.മാന്നാറിൽ മിക്ക ബൂത്തിലും എൽഡിഎഫ് മുന്നേറ്റം. യുഡിഎഫിനു പ്രതീക്ഷയുണ്ടായിരുന്ന പഞ്ചായത്താണിത്.

രണ്ടാം റൗണ്ടിൽ പാണ്ടനാട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്. ഇവിടെയും ഇടത് തരംഗമാണ് കാണാൻ കഴിഞ്ഞത്. രണ്ടാം റൗണ്ടിൽ യുഡിഎഫ് ചിലിയിടങ്ങളിൽ പിടിച്ചുനിന്നെങ്കിലും ആദ്യ റൗണ്ടിലെ മികച്ച ലീഡ് എൽഡിഎഫ് തുടരുകയായിരുന്നു. ഭൂരിഭാഗം ബൂത്തുകളിലും ബിജെപിക്ക് വലിയ വോട്ടു ചോർച്ചയാണ് ഉണ്ടായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടു പഞ്ചായത്തുകളാണ് മാന്നാറും പാണ്ടനാടും. ഇവിടങ്ങളിൽ എൽഡിഎഫ് മുന്നേറ്റം നടത്തിയത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അവസാന വിവരം ലഭിക്കുന്പോൾ 4,212 വോട്ടുകൾക്ക് സജി ചെറിയാൻ മുന്നിലാണ്.അതേസമയം യുഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളിൽപോലും എൽഡിഎഫിന് മുന്നേറ്റം. യുഡിഎഫ് ശക്തി കേന്ദ്രമായ മാന്നാറിലും പാണ്ടനാടും എൽഡിഎഫ് സ്ഥാനാർഥി സജിചെറിയാൻ വൻ ലീഡ് സ്വന്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പംനിന്ന പഞ്ചായത്തായ മാന്നാർ, യുഡിഎഫ് ഭരിക്കുമ്പോൾപോലും ഡി. വിജയകുമാറിനു അനുകൂലമായി വോട്ടു ചെയ്തില്ലെന്നാണ് ഫലം കാണിക്കുന്നത്. പഞ്ചായത്തിൽ 2629 വോട്ടിന്‍റെ ലീഡാണ് എൽഡിഎഫ് സ്ഥാനാർഥി നേടിയത്.

മാന്നാറിൽ കഴിഞ്ഞ പ്രാവിശ്യം ലഭിച്ച വോട്ടുകളുടെ പകുതിയിലധികം യുഡിഎഫിന് കുറഞ്ഞു. ബിജെപിക്കും ഇവിടെ ക്ഷീണം ഉണ്ടായി. ദയനീയ പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. മന്നാറാണ് മണ്ഡലത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പോളിംഗ് (78.48 ശതമാനം) നടന്നത്. എണ്ണം നോക്കിയാൽ ഏറ്റവും കൂടുതൽ വോട്ട് (19341) രേഖപ്പെടുത്തിയതും ഇവിടെയാണ്.എന്നാൽ പാണ്ടനാട് എൽഡിഎഫ് മുന്നേറ്റം ഉണ്ടായപ്പോൾപോലും ലീഡ് കുറയ്ക്കാനായെന്നതു മാത്രമാണ് യുഡിഎഫിനുണ്ടായ ആശ്വാസം. പാണ്ടനാട് ഒട്ടുമിക്ക ബൂത്തുകളിലും സജിചെറിയാൻ മുന്നേറി. 649 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പാണ്ടനാട് പഞ്ചായത്തിൽനിന്ന് ലഭിച്ചത്. ഇവിടെയും ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ ലഭിച്ചില്ല. പാണ്ടനാട് പഞ്ചായത്ത് ഭരിക്കുന്നതും യുഡിഎഫാണ്.

Top