ചെങ്ങന്നൂർ എൽ എഡി എഫ് പിടിച്ചെടുത്തു ..ശക്തി കേന്ദ്രങ്ങളില്‍ കാലിടറി യുഡിഎഫും ബിജെപിയും

ചെങ്ങന്നൂർ : ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂർ എൽഡിഎഫ് തരംഗം. രാവിലെ എട്ടിനാരംഭിച്ച വോട്ടെണ്ണൽ 8 റൗണ്ട് പൂർത്തിയാക്കിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ പതിനാ രത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു.

നിലവിലെ വിവരങ്ങള്‍ അനുസരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ 7003 വോട്ടുകള്‍ക്ക് മുന്നിലാണ്.സജി ചെറിയാന് 28125 വോട്ടും യുഡിഎഫിലെ ഡി വിജയകുമാറിന് 21122 വോട്ടും ലഭിച്ചു. ബിജെപിയിലെ പിഎസ് ശ്രീധരന്‍പിള്ളക്ക് 15688 വോട്ടും ലഭിച്ചു.മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലെ 28 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 26 ബൂത്തുകളിലും സജി ചെറിയാന്‍ ലീഡ് നേടി.യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് പാണ്ടനാട്. 2016ല്‍ പിസി വിഷ്ണുനാഥ് പരാജയപ്പെട്ടപ്പോഴും പാണ്ടനാട് പഞ്ചായത്തില്‍ യുഡിഎഫ് ലീഡ് നേടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ ഫല സൂചനകൾ ലഭ്യമായപ്പോൾ തന്നെ എൽഡിഎഫ് വ്യക്തമായ മുന്നേറ്റം ആരംഭിച്ചിരുന്നു. യുഡിഎഫ് ശക്തി കേന്ദ്രമായ മാന്നാർ പഞ്ചായത്തിലെ ബൂത്തുകളാണ് ആദ്യം എണ്ണിയത്. ഇതിൽ എൽഡിഎഫ് ലീഡ് നേടിയതോടെ ചെങ്ങന്നൂരിൽ ഇടതു തരംഗമാണെന്ന സൂചന വ്യക്തമായി. പഞ്ചായത്തിലെ 14 ബൂത്തുകളിൽ 13ലും എൽഡിഎഫ് സ്ഥാനാർഥി ലീഡ് നേടി. ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 1,532 വോട്ടിന്‍റെ ലീഡാണ് എൽഡിഎഫിനുണ്ടായത്.

തുടർന്ന് പാണ്ടനാട്, തിരുവനൻവണ്ടൂർ പഞ്ചായത്തുകളിലെ ബൂത്തുകൾ എണ്ണിയപ്പോഴും സ്ഥിതി വ്യത്യസ്തമായില്ല. മാന്നാറിലെ വ്യക്തമായ ലീഡ് തുടർന്നുള്ള പഞ്ചായത്തുകളിലും സജി ചെറിയാൻ തുടർന്നു. ബിജെപി ശക്തി കേന്ദ്രമായ തിരുവനൻവണ്ടൂരിൽ സജി ചെറിയാൻ ലീഡ് കരസ്ഥമാക്കിയതോടെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് തരംഗമെന്നത് വ്യക്തമായി.

വോട്ടെണ്ണിയ ബൂത്തുകളിൽ ഭൂരിഭാഗവും നേടിയാണ് എൽഡിഎഫ് മുന്നേറ്റമുണ്ടാക്കിയത്. സജി ചെറിയാന്‍റെ ജന്മനാടായ മുളക്കുഴ പഞ്ചായത്ത് അടക്കമുള്ള പ്രദേശങ്ങളിലെ ബൂത്തുകളാണ് അഞ്ചാം റൗണ്ടിൽ എണ്ണിയത്. ഇവിടെയും വ്യക്തമായ മുന്നേറ്റമാണ് ഇടത് സ്ഥാനാർഥിക്കുണ്ടായത്. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടം പൂർത്തിയാകുന്പോൾ തന്നെ കഴിഞ്ഞതവണ എൽഡിഎഫ് സ്ഥാനാർഥി നേടിയ ലീഡിനെക്കാൾ കൂടുതൽ വോട്ടുകൾ സജി ചെറിയാൻ നേടിയിട്ടുണ്ട്.

പരന്പരാഗത ശക്തികേന്ദ്രങ്ങളിൽ കൂടുതൽ വോട്ട് നേടാമെന്ന പ്രതീക്ഷകൾ തകർന്നതോടെ യുഡിഎഫ് കേന്ദ്രങ്ങൾ അപ്രതീക്ഷിത ആഘാതത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശ്രീധരൻപിള്ള നേടിയ മുന്നേറ്റം ഇത്തവണ ദൃശ്യമായേയില്ല. ഇത് ബിജെപി വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാക്കി.

Top