ലാലി ജയകുമാറിന്‍റെ ഹൃദയം ലിസിയിൽ !.ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ലീന ആശുപത്രി വിട്ടു.

കൊച്ചി:  ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ കോതമംഗലം സ്വദേശിനി ലീന ആശുപത്രി വിട്ടു. മസ്‍തിഷ്‍ക മരണം സംഭവിച്ച തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിയായ ലാലി ജയകുമാറിന്‍റെ ഹൃദയം കഴിഞ്ഞ മാസം ഒമ്പതാം തീയതിയാണ് ലീനയ്ക്ക് മാറ്റിവച്ചത്. സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത് വിവാദമായ പവൻഹാൻസ് എയർ ആംബുലൻസിൽ അരമണിക്കൂർ കൊണ്ടാണ് ഹൃദയം തിരുവനന്തപുരത്തു നിന്ന് കൊച്ചിയിൽ എത്തിച്ചത്.

എറണാകുളം ലിസി ആശുപത്രിയില്‍ ആയിരുന്നു ചികിത്സ. 23 ദിവസങ്ങൾക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ആശുപത്രി വിട്ടെങ്കിലും ആഴ്ചതോറും വന്ന് പരിശോധന നടത്തേണ്ടതുണ്ട്. അതിനുള്ള സൗകര്യത്തിനായി ഇനിയുള്ള 3 മാസം ലീന കൊച്ചിയിലെ ബന്ധുവിന്‍റെ വീട്ടിൽ കഴിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top