സംഗീത പ്രേമികളെ ഒന്നാകെ ദുഖത്തിലാഴ്ത്തിയ വയലിനിസ്റ്റ് ബാലഭാസ്‌കറുടെയും മകളുടെയും മരണത്തിന് കാരണമായ കാറോടിച്ചിരുന്നത് അര്‍ജുന്‍ ആണെന്ന് ഭാര്യ ലക്ഷ്മി. അപകട സമയത്ത് ബാലഭാസ്‌കറാണ് കാറോടിച്ചിരുന്നതെന്ന് നേരത്തെ അര്‍ജുന്‍ നല്‍കിയ മൊഴിക്ക് വിരുദ്ധമായിട്ടാണ് ലക്ഷ്മി മൊഴി നല്‍കിയിരിക്കുന്നത്.
അപകടസമയത്ത് ബാലഭാസ്‌കര്‍ പിന്നിലെ സീറ്റിലായിരുന്നുവെന്നും ലക്ഷ്മി മൊഴിയില്‍ പറയുന്നു. ദീര്‍ഘദൂര യാത്രകളില്‍ ബാലഭാസ്‌കര്‍ കാറോടിക്കുന്ന പതിവില്ലെന്നും ലക്ഷ്മി പൊലീസിനോട് പറഞ്ഞു. താനും കുഞ്ഞും മുന്നിലെ സീറ്റിലും ബാലഭാസ്‌കര്‍ പിന്നിലെ സീറ്റില്‍ വിശ്രമത്തിലായിരുന്നുവെന്നും ലക്ഷ്മിയുടെ മൊഴി വ്യക്തമാക്കുന്നു.
അന്തരിച്ച വയലിനിസ്‌ററ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേയ്ക്ക് തിരിച്ചു വരികയാണ് ഇപ്പോള്‍. കാറപടകടത്തില്‍ ഏറെ മുറിവുകള്‍ ഏറെക്കുറെ ഭേദമായ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് പൊലീസ് മൊഴിയെടുത്തത്
ബാലഭാസ്‌കര്‍ വിടപറഞ്ഞിട്ട് ഒരുമാസം തികഞ്ഞത് കഴിഞ്ഞ ദിവസമാണ്. നല്ലപാതിയും കുഞ്ഞു മകളും ഇല്ലാത്ത ലോകത്ത് ലക്ഷ്മി പതിയെ ജീവിച്ചു തുടങ്ങുകയാണ്. ഒരു മാസത്തിലേറെ നീണ്ട ചികില്‍സയ്ക്കുശേഷം പരുക്കുകളൊക്കെ ഏറെക്കുറെ ഭേദമായ ലക്ഷ്മി ആശുപത്രി വിട്ടു. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുന്നുണ്ടിപ്പോള്‍. വലത് കാലിലെ പരുക്ക് കൂടി ഭേദമായാല്‍ നന്നായി നടന്നു തുടങ്ങാം. ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടേയും കൂട്ടുകാരുടേയും സ്‌നേഹത്തണലില്‍ ദു:ഖങ്ങളൊളിപ്പിച്ച് ചിരിക്കാന്‍ ശ്രമിക്കുകയാണവര്‍.