മകളും ഭര്‍ത്താവും നഷ്ടപ്പെട്ടതറിയാതെ ലക്ഷ്മി ജീവിതത്തിലേക്ക്; ബോധം തെളിഞ്ഞു വെന്റിലേറ്ററില്‍ നിന്നും മാറ്റി

മലയാളികളെ ഏറെ വേദനിപ്പിച്ച ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. ഭര്‍ത്താവും കുഞ്ഞും നഷ്ടപ്പെട്ട ലക്ഷ്മി അപകടത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ എത്തുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ലക്ഷ്മിയെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. പൂര്‍ണ്ണമായും ബോധം തെളിഞ്ഞിട്ടുണ്ട്. ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായും ഡോ. മാര്‍ത്താണ്ഡന്‍പിള്ള അറിയിച്ചു.

ഈ ആഴ്ച അവസാനത്തോടെ വാര്‍ഡിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. പരുക്കുകള്‍ ഭേദപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യസ്ഥിതിയില്‍ മികച്ച പുരോഗതിയുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറത്ത് മരത്തില്‍ ഇടിച്ചത്. ഗുരുതര പരുക്കേറ്റ മകള്‍ തേജസ്വിനി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചു. ചികിത്സയില്‍ തുടരവേ ബാലഭാസ്‌കറും മരിച്ചിരുന്നു. ബാലയും മകളും മരിച്ചത് ഇനിയും ലക്ഷ്മിയെ അറിയിച്ചിട്ടില്ല. ഓര്‍മ്മ വന്നതു മുതല്‍ ഭര്‍ത്താവിനേയും മകളേയും തിരിക്കുന്നുണ്ട്. അവരും ചികില്‍സയിലാണെന്ന സൂചനയാണ് ബന്ധുക്കള്‍ നല്‍കുന്നത്. ലക്ഷ്മി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്താല്‍ മാത്രമേ ഉണ്ടായ ദുരന്തം അവരെ അറിയിക്കൂ. അതുവരെ കാത്തിരിക്കാനാണ് തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2000 നവംബര്‍ 18 നാണ് ആരോരുമറിയാതെ ബാലുവും ലക്ഷ്മിയും വിവാഹിതരായത്. പിജി വിദ്യാര്‍ത്ഥികളായിരുന്ന രണ്ടാളും വീടുവിട്ടിറങ്ങി ഒരുമിച്ചു ജീവിച്ചത് പിന്നെയും ഒരു മാസത്തിനു ശേഷം. ജോലിയോ വരുമാനമോ ഇല്ലാതെ, പഠനം പൂര്‍ത്തിയാക്കാതെ, അവര്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ ആകെയുള്ള തണല്‍ സ്നേഹവും സുഹൃത്തുക്കളുമായിരുന്നു വീട്ടുകാരുടെ പിന്തുണയില്ലാതെ നടന്ന രജിസ്റ്റര്‍ വിവാഹത്തിനും അനുനയ ചര്‍ച്ചകള്‍ക്കും ബാലുവിന്റെ ട്യൂഷന്‍ ടീച്ചറായിരുന്ന വിജയമോഹനായിരുന്നു തുണ. ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് തേജസ്വിനി വന്നത് ഒന്നരവര്‍ഷം മുന്‍പാണ്. ജാനിക്കുട്ടി എത്തിയതോടെ ജീവിതം വീണ്ടും സന്തോഷത്തിന്റെ പുതിയ തലത്തിലെത്തി. ഇതിനിടെയാണ് അപ്രതീക്ഷിതമായി അപകടത്തിന്റെ ദൂരത്തില്‍ ദുരന്തമെത്തുന്നത്.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ബാലഭാസ്‌ക്കറിന്റെ സംഗീതവഴികളും പ്രണയവുമൊക്കെ താല്‍പര്യത്തോടെയാണ് ആസ്വാദകര്‍ ഉള്‍ക്കൊണ്ടിരുന്നത്.പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്ന മകളുടെ ദീര്‍ഘായുസിനുള്ള വഴിപാടുകള്‍ നേര്‍ന്ന് മടങ്ങിയ കുടുംബത്തിന്റെ അപകടം സെപ്റ്റംബര്‍ 23 ലെ പുലരിയിലാണ് ഉണ്ടായത്. ഒന്നും അറിയാത്ത ലക്ഷ്മിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് രണ്ട് അമ്മമാര്‍ക്ക് ഒരു എത്തും പിടിയുമില്ല. ബാലഭാസ്‌കറിന്റെ അമ്മ ശാന്തകുമാരിയും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയും ഈ ആശയക്കുഴപ്പത്തിലാണ്. കോളജ് പഠനത്തിനിടെ പ്രണയിച്ച് 22ാം വയസില്‍ ബാലുവിനെ വിവാഹം ചെയ്തു. അതും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്. അതിന് ശേഷം രണ്ട് വീട്ടുകാരും സ്വീകരിച്ചു. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മകള്‍ തേജസ്വിനിയും എത്തി.

തന്റെ പ്രിയപ്പെട്ടവനും പ്രാണനായ മകള്‍ ജാനിക്കും സംഭവിച്ച ദുരന്തം ലക്ഷ്മിക്ക് താങ്ങാനാകില്ലെന്ന് ആവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ലക്ഷ്മിയെ സമാധാനിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന ചിന്തയാണ് ഹിരണ്‍മയയില്‍ നിറയുന്നത്. ബാലു ഓര്‍മ്മയിലേക്ക് മായുമ്പോള്‍ ലക്ഷ്മിയെ ഓര്‍ത്താണ് ബാലഭാസ്‌കറിന്റെ അമ്മ ശാന്തകുമാരിയുടേയും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയുടേയും കണ്ണീരത്രയും.

Top