ചേര്‍ത്തല: മൃതദേഹത്തോട് വീണ്ടും പള്ളി മേട അനാധരവ് കാണിച്ചു. പട്ടണക്കാട് ഗവ. ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് എംപി.ലീലാമ്മയെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചു. ഉഴുവ സെന്റ് അന്നാസ് പള്ളിയിലെ കൈക്കാരനായിരുന്ന ചേര്‍ത്തല കളവംകോടം ചേന്നാട്ട് അഡ്വ. എ. ജോര്‍ജിന്റെ ഭാര്യയാണ് ലീലാമ്മ.
ജോര്‍ജിന്റെ മകനും പള്ളിയും തമ്മിലെ പ്രശ്നങ്ങളാണ് മൃതദേഹം ദഹിപ്പിക്കാതിരിക്കാന്‍ കാരണമായത്. മരിച്ച ലീലാമ്മയുടെ സംസ്‌കാരം നടത്തുന്നതിന് ഉടന്‍ തന്നെ പള്ളിയുമായി ബന്ധപ്പെട്ടെങ്കിലും മാപ്പ് അപേക്ഷ എഴുതി കൊടുക്കണമെന്നു പറഞ്ഞതായി മകന്‍ ജി.ഷിജു പറഞ്ഞു. പള്ളിയില്‍ പതിവായി പോകാതെ വിശേഷ അവസരങ്ങളില്‍ മാത്രം പോയിരുന്നതിന്റെ പേരിലാണ് ഇങ്ങനെ ആവശ്യപ്പെട്ടതെന്നും ഇതിനു തയാറല്ലാത്തതു കൊണ്ടാണു ദഹിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പറഞ്ഞു. ഷിമിയാണു മകള്‍.
മാപ്പ് എഴുതി നല്‍കില്ലെന്ന് ഷിജും വാശിപിടിച്ചു. ഇതോടെ പള്ളിയിലെ ചിലര്‍ നടത്തിയ ഒത്തുതീര്‍പ്പ് ശ്രമവും പൊളിഞ്ഞു. പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടത്തുന്നതിനു തയാറായിരുന്നെങ്കിലും ഷിജുവിന്റെ പിടിവാശി കാരണമാണ് അതിനു കഴിയാതെ പോയതെന്നു വികാരി ഫാ. പി.എ. ആന്റണി പറഞ്ഞു. ഏറെ കാലമായി പള്ളിയുമായി സഹകരണമില്ലാതിരുന്നയാളാണു ഷിജു. പള്ളിയില്‍ തന്നെ സംസ്‌കാരം നടത്തുന്നതിനു ഞായറാഴ്ച പുലര്‍ച്ചെ വരെ ഇടവകാംഗങ്ങള്‍ ശ്രമിച്ചിരുന്നതായി വികാരി വിശദീകരിച്ചു.
മകന്‍ ആരാധനയ്ക്ക് എത്താത്തതായിരുന്നു പ്രശ്നത്തിന് കാരണം. പട്ടണക്കാട് ബാബു ശാന്തിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മകന്‍ ഷിജു ചിതയ്ക്ക് തീ കൊളുത്തി. സഞ്ചയനം 8ന് രാവിലെ 10ന് നടക്കും. പട്ടണക്കാട് ഗവ.ഹൈസ്‌കൂള്‍ റിട്ട.ഹെഡ്മിസ്ട്രസായിരുന്ന ലീലാമ്മ ശനിയാഴ്ച വൈകിട്ട് 4നാണ് മരിച്ചത്. ഉടന്‍ ഇടവകയായ ഉഴുവ സെന്റ് അന്നാസ് പള്ളി അധികൃതരുമായി ബന്ധപ്പെട്ടു. താന്‍ പള്ളിയില്‍ ആരാധനയ്ക്ക് എത്താത്തതിന് ആദ്യം മാപ്പ് അപേക്ഷ എഴുതി നല്‍കാനാണ് അവര്‍ ആവശ്യപ്പെട്ടതെന്ന് ഷിജു വിശദീകരിക്കുന്നു. ഷിജു വിശേഷ ദിവസങ്ങളില്‍ മാത്രമാണ് പള്ളിയില്‍ പോയിരുന്നത്. എല്ലാ ഞായറാഴ്ചയും അമ്മ പള്ളിയില്‍ പോയിരുന്നെന്നും മാപ്പപേക്ഷ നല്‍കാന്‍ തയാറല്ലാത്തതിനാലാണ് ദഹിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഷിജു പറഞ്ഞു.
തുടര്‍ന്ന് മൃതദേഹം ഹിന്ദു ആചാരപ്രകാരം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു. പട്ടണക്കാട് ബാബു ശാന്തിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മകന്‍ ഷിജു ചിതയ്ക്ക് തീ കൊളുത്തി. സഞ്ചയനം 8ന് രാവിലെ 10ന് നടക്കും.