രാഹുല്‍ ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും സ്വവര്‍ഗാനുരാഗികൾ:ഹിന്ദുമഹാസഭ.രാഹുല്‍ ഗാന്ധിയുടെ വിര്‍ജിനിറ്റിയും സ്വവര്‍ഗാനുരാഗികളുടെ പെരുമാറ്റവും സോണിയ പരിശോധിക്കണമെന്നും ആവശ്യം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും സ്വവര്‍ഗാനുരാഗികളാണെന്ന് ഹിന്ദുമഹാസഭ.സവര്‍ക്കര്‍ക്കെതിരായ സേവാ ദളിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെതിരെ തിരിച്ചടിച്ചുകൊണ്ട് ഹിന്ദുമഹാസഭ രംഗത്ത് വരുകയായിരുന്നു . രാഹുല്‍ ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും സ്വവര്‍ഗാനുരാഗികളാണെന്ന് കേട്ടിട്ടുണ്ടെന്ന് ഹിന്ദുമഹാസഭ അദ്ധ്യക്ഷന്‍ സ്വാമി ചക്രപാണിയാണ് പറഞ്ഞത് . സവര്‍ക്കറും ഗോഡ്‌സെയും സ്വവര്‍ഗാനുരാഗികളായിരുന്നു എന്ന സേവാ ദളിന്റെ പരാമര്‍ശത്തിനു മറുപടി നല്‍കുകയായിരുന്നു സ്വാമി ചക്രപാണി.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധിയുടെ വിര്‍ജിനിറ്റിയും സ്വവര്‍ഗാനുരാഗികളുടെ പെരുമാറ്റവും സോണിയ ഗാന്ധി ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും ചക്രപാണി നിര്‍ദ്ദേശിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി നിരവധി കഷ്ടതകള്‍ അനുഭവിച്ചയാളാണ് സവര്‍ക്കറെന്നും അദ്ദേഹം ഹിന്ദുമഹാസഭയുടെ ദേശീയ അദ്ധ്യക്ഷനായിരുന്നു എന്നും ചക്രപാണി പറഞ്ഞു.

എല്ലാവരും ഏറെ ബഹുമാനത്തോടെ നോക്കിക്കാണുന്ന വ്യക്തിയാണ് സവര്‍ക്കര്‍. അദ്ദേഹത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന പരാമര്‍ശങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും ചക്രപാണി വ്യക്തമാക്കി. ‘ഹൗ ബ്രേവ് വാസ് വീര്‍ സവര്‍ക്കര്‍’ എന്ന തലക്കെട്ടോടെയുള്ള ലഘുലേഘകള്‍ കോണ്‍ഗ്രസിന്റെ ഭോപ്പാല്‍ ഘടകം കഴിഞ്ഞ ദിവസം വിതരണം ചെയ്തിരുന്നു. സേവാ ദളിന്റെ പരിശീലന ക്യാമ്പിലാണ് സവര്‍ക്കര്‍ക്കെതിരായ ലഘുലേഖകള്‍ വിതരണം ചെയ്തത്.

നേരത്തെ ഗോഡ്‌സെയുമായി ഹിന്ദു മഹാസഭ നേതാവ് സവര്ക്കകര്‍ സ്വവര്ഗാാനുരാഗത്തിലായിരുന്നു എന്ന് കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പുറത്തിറക്കിയ ലഘുലേഖയിൽ ആരോപിച്ചിരുന്നു . ‘വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍’ (സവര്‍ക്കര്‍ എത്രമാത്രം വീരനായിരുന്നു) എന്ന തലക്കെട്ടൊടെയുള്ള ലഘുലേഖ ആള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാ ദളിന്റെ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് വിതരണം ചെയ്തത്.

ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുമ്പ് ഗോഡ്‌സെക്ക് തന്റെ രാഷ്ട്രീയ ഉപദേശകനായ സവര്‍ക്കറുമായി സ്വവര്‍ഗ്ഗാനുരാഗം ഉണ്ടായിരുന്നുവെന്ന് ഡൊമിനിക് ലാപിയറിയുടെയും ലാറി കോളിന്‍സിന്റെയും സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ (ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്) എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് ബുക്ക്‌ലെറ്റില്‍ പറയുന്നു. ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഹിന്ദുക്കളോട് സവര്‍ക്കര്‍ ആഹ്വാനം ചെയ്തിരുന്നുവെന്നും ബുക്ക്‌ലെറ്റില്‍ പറയുന്നു.Heard Rahul Gandhi is homosexual Hindu Mahasabha leader on Congress’s claims on Savarkar-Godse. After a Congress Seva Dal booklet released in Madhya Pradesh claimed Veer Savarkar and Nathuram Godse had physical relations, now the Akhil Bhartiya Hindu Mahasabha has said there are similar claims about Rahul Gandhi too.

Top