ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേരുന്നു ?

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേരുന്നു എന്ന വാർത്തകൾ പുറത്ത് വരുന്നു. ബിജെപിയുമായി സിന്ധ്യ ചര്‍ച്ചകള്‍ ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അധ്യക്ഷനാക്കിയില്ലേങ്കില്‍ സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതായി ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സിന്ധ്യ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇത് ബിജെപിയോട് അദ്ദേഹം അടുക്കുകയാണെന്നതിന്‍റെ സൂചനായണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 

Top