മധ്യപ്രദേശില്‍ ജോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനാർഥി

ഗുണ: മധ്യപ്രദേശിലെ കോൺഗ്രസ് പാർട്ടിയിൽ മാസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വം അവസാനിക്കുന്നു.അടുത്തവർഷം മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിൻറ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥാണ് ഇക്കാര്യം അറിയിച്ചത്ജ്യോതിരാദിത്യ സിന്ധ്യയുടെ മണ്ഡലമായ ഗുണയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിന്ധ്യയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്നത് നിങ്ങൾക്ക് വായിക്കാമെന്ന് കമൽ വ്യക്തമാക്കി.സിന്ധ്യയെ തെരഞ്ഞെടുത്തതിൽ പാർട്ടിയിൽ എതിർ അഭിപ്രായങ്ങൾ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിെൻറ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് ഹൈക്കമാന്‍ഡിന്റെ തീരുമാനം അനുസരിച്ചാണെന്ന് കോണ്‍ഗ്രസ് വക്താവ് കെ.കെ മിശ്ര വ്യക്തമാക്കി.കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ് 46കാരനായ ജ്യോതിരാദിത്യ സിന്ധ്യ.മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലി മാസങ്ങളായി പാർട്ടിയിൽ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം പുതിയ തലമുറക്ക് കൈമാറുന്നതിന്റെ സൂചനയായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.

Top