ഹിന്ദുക്കൾ ന്യൂനപക്ഷ മോ ? പദവി നൽകണമെന്നാവശ്യപ്പെട്ട് ഹർജി സുപ്രീം കോടതിയിൽ

ന്യൂഡൽഹി :ഇന്ത്യയിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണോ ?   രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിലെ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാദ്ധ്യായ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.

2011 ലെ സെൻസസ് അനുസരിച്ച് ലക്ഷദ്വീപ് (2.5%),മിസോറാം (2.75%),നാഗാലാന്റ് (8.75%),മേഘാലയ(11.53%),ജമ്മു കശ്മീർ (28.44%),അരുണാചൽ പ്രദേശ് (29%),മണിപ്പൂർ(31.39%),പഞ്ചാബ്(38.40%) എന്നീ സംസ്ഥാനങ്ങളിലെ ഹിന്ദു സമുദായത്തിലെ അംഗസംഖ്യ വളരെ കുറവാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ന്യൂനപക്ഷമായിട്ടുകൂടി പദവി ലഭിക്കാത്തതിനാൽ അവർക്ക് ന്യൂനപക്ഷാനൂകൂല്യങ്ങൾ ലഭിക്കുന്നില്ല.

മിസോറാം, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ ക്രിസ്ത്യാനികൾ ഭൂരിപക്ഷമാണ്.അരുണാചൽപ്രദേശ്, ഗോവ, കേരള, മണിപ്പൂർ, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലുംക്രിസ്ത്യാനികളുടെ പ്രധാന ജനവിഭാഗമാണ്.എന്നിട്ടും ന്യൂനപക്ഷ സമുദായത്തിന്റെ ആനുകൂല്യങ്ങളാണ് അവർക്ക് ലഭിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

Top