മേയർ ആര്യ രക്ഷപ്പെട്ടു !ഡി ആര്‍ അനില്‍ രാജിവയ്ക്കും.കോർപ്പറേഷൻ സമരം അവസാനിപ്പിച്ച് പ്രതിപക്ഷം.കത്ത് വിവാദം അവസാനിച്ചു.

തിരുവനന്തപുരം : കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ പ്രതിപക്ഷം നടത്തി വരുന്ന സമരം ഒത്തു തീർന്നു. സമവായമായതിനെത്തുടര്‍ന്ന് പ്രതിഷേധത്തില്‍ നിന്ന് പ്രതിപക്ഷം പിന്മാറി. ഡി ആര്‍ അനില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്ന ഫോര്‍മുല പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു.  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമായി കക്ഷി നേതാക്കൾ നടത്തിയ സമവായ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. അന്വേഷണം അതിന്റെ വഴിക്ക് നടക്കും. ഡി ആർ അനിലിനെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കും. കത്ത് എഴുതിയ കാര്യം ഡിആർ അനിൽ സമ്മതിച്ചിട്ടുണ്ട്. ഭരണപരമായ കാര്യങ്ങളിൽ ഉയർന്ന ആക്ഷേപം പ്രത്യേകം പരിശോധിക്കും.

ആരോഗ്യകരമായ ചർച്ചയാണ് നടന്നതെന്ന് ബിജെപി നേതാവ് വി വി രാജേഷ്. മേയറുടെ രാജി ആവശ്യം കോടതി തീരുമാനത്തിന് അനുസരിച്ച് നടക്കും. നഗരസഭയിലെ ദൈനം ദിന പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്നും വി വി രാജേഷ് അറിയിച്ചു. സമരം അവസാനിപ്പിക്കുന്നുവെന്ന് യുഡിഎഫും വ്യക്തമാക്കി. മൊത്തം അഴിമതിക്കെതിരെയായിരുന്നു സമരമെന്ന് പാലോട് രവി പറഞ്ഞു. ഇതോടെ തിരുവനന്തപുരം നഗരസഭയിൽ കഴിഞ്ഞ 56 ദിവസമായി തുടരുന്ന സമരമാണ് അവസാനിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതായി പാലോട് രവി മാധ്യമങ്ങളോട് പറഞ്ഞു. സമരപരിപാടികള്‍ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യകരമായ ചര്‍ച്ചയാണ് ഇന്ന് നടന്നതെന്ന് വി വി രാജേഷും പറഞ്ഞു. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാകണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ല. എന്നാല്‍ കോര്‍പറേഷന് മുന്നില്‍ ബിജെപി നടത്തുന്ന സമരം അവസാനിപ്പിക്കുമെന്ന് വി വി രാജേഷ് പറഞ്ഞു. ഹര്‍ത്താല്‍ അടക്കമുള്ള തുടര്‍സമരപരിപാടികള്‍ സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top