യുദ്ധക്കളമായി തലസ്ഥാനം,ലാത്തി, കണ്ണീർവാതകം, ജലപീരങ്കി; നഗരസഭയിൽ വൻ സംഘർഷം.കെ സുരേന്ദ്രന് നേരെ ടിയർ ഗ്യാസ് .യുവമോർച്ച മാർച്ചിൽ സംഘർഷം.

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്ന് ബിജെപി.പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തിരുവനന്തപുരം നഗരസഭയിൽ യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നേരെ ടിയർ ഗ്യാസ് പ്രയോഗം ഉണ്ടായി. പ്രതിഷേധം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കെ സുരേന്ദ്രൻ.പൊലീസ് നിർദാക്ഷിണ്യം പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ അതിക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പ്രതിഷേധിച്ച കോൺഗ്രസ്, ബിജെപി പ്രവർത്തകരും നേതാക്കളും ആരോപിച്ചു.

കണ്ണീർ വാതകത്തിനകത്ത് മാരകമായ രാസലായിനികൾ ഉപയോഗിച്ചുകൊണ്ടാണ് പ്രയോഗിച്ചിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സമരം ശക്തിപ്പെടുമ്പോൾ അതിനെ അടിച്ചമർത്താമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെങ്കിൽ അത് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.എത്ര പൊലീസിനെ ഇറക്കിയാലും നേരിടും. ഇത്രയും മാരകമായ രാസലായിനികൾ ഉപയോഗിച്ച ആക്രമണം സമരചരിത്രത്തിൽ സംസ്ഥാനത്ത് ആദ്യമാണ്. ഞാൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരുക്കേറ്റിട്ടുണ്ട്. ആരെയും ആശുപത്രിയിൽ പോലും കൊണ്ടുപോകാൻ പൊലീസ് തയ്യാറായില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം നഗരസഭയിൽ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസ് തമ്മിൽ ഉന്തും തള്ളുമായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനൊരുങ്ങിയ പൊലീസിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. പ്രതിഷേധക്കാര്‍ നഗരസഭാ കവാടം ബലമായി അടച്ചു. യുവമോർച്ച മാർച്ച് അൽപസമയത്തിനകം നടക്കും.

തുടർച്ചയായ നാലാം ദിവസവും തിരുവനന്തപുരം കോർപറേഷൻ പരിസരം സംഘർഷഭരിതമാണ്. യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് പൊലീസുമായി ഉന്തും തള്ളും തുടങ്ങിയത്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ ശ്രമിച്ച പൊലീസ് ബസ് പ്രതിഷേധക്കാര്‍ തടഞ്ഞു.

നഗരസഭയുടെ ഗേറ്റ് പ്രതിഷേധക്കാര്‍ പൂട്ടിയതിനെ തുടർന്ന് മറ്റൊരു ഗേറ്റ് വഴി വാഹനം പോയി. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. അതിനിടെ, പ്രതിഷേധ പ്രകടനവുമായി മഹിളാ കോൺഗ്രസും രംഗത്തെത്തി. കെട്ടിടത്തിനകത്ത് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.കത്ത് വിവാദത്തിൽ നാലാം ദിവസമാണ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധമിരമ്പിയത്. ആദ്യം യൂത്ത് കോൺഗ്രസിന്റെയും പിന്നീട് മഹിളാ കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ഇന്ന് പ്രതിഷേധിച്ചത്. പിന്നീട് യുവമോർച്ച പ്രവർത്തകർ കൂടി പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. കോർപ്പറേഷൻ ഗേറ്റിന് മുന്നിൽ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞെങ്കിലും യുവമോർച്ച പ്രവർത്തകരിൽ ചിലർ ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ചതോടെയാണ് സ്ഥിതിഗതികൾ സംഘർഷാവസ്ഥയിലേക്ക് എത്തിയത്. ഇതോടെ പൊലീസ് ആദ്യം ജലപീരങ്കിയും പിന്നീട് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു.

ജെബി മേത്തർ എംപിയുടെ നേതൃത്വത്തിലാണ് മഹിളാ കോൺഗ്രസ് സ്ഥലത്ത് പ്രതിഷേധിച്ചത്.”കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ ” എന്നെഴുതിയ പോസ്റ്റർ പതിച്ച പെട്ടിയുമായാണ് ജെബിയെത്തിയത്. മഹിളാ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് മർദ്ദിച്ചെന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജെബി മേത്തറിനെ പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥലത്തുണ്ട്.

Top