കൊച്ചി:തന്റെ മക്കളെ കാണാനോ ഫോണില്‍ വിളിക്കാനോ ടി.സിദ്ധിഖ് അനുവദിക്കുന്നില്ലെന്ന് കാണിച്ച് കെപിസിസി പ്രസിഡന്റിന് ഷറഫുന്നിസയുടെ ആദ്യ ഭര്‍ത്താവ് സഫീറിന്റെ കത്ത്.തന്നെ ഭീഷണിപ്പെടുത്തി വിവാഹമോചനം നേടിയെടുത്ത ശേഷം മക്കളെ ഫോണ്‍ ചെയ്യാന്‍ പോലും അനുവദിക്കാത്തത് നിയമലംഘനമാണെന്നും കെപിസിസി പ്രസിഡന്റ് വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നും സഫീര്‍ കത്തില്‍ ആവശ്യപ്പെടുന്നു.ഇത് കൂടാതെ ഗുരുതരമായ അരോപണങ്ങളാണ് ടി സിദ്ധിഖിനെതിരായി സഫീര്‍ കെപിസിസി പ്രസിഡന്റിനും ഗാര്‍ഹികപീഡനം സംബന്ധിച്ച് അന്വേഷിക്കുന്ന കമ്മീഷനും മുന്‍പില്‍ ഉന്നയിച്ചിരിക്കുന്നത്.താന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന സമയത്ത് തന്നെ സിദ്ധിഖും ഷറഫുന്നിസയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും ഇതെല്ലാം കെപിസിസി അന്വേഷണ കമ്മീഷന് കൈമാറിയിട്ടുണ്ടെന്നുമാണ് സഫീര്‍ കത്തില്‍ സൂചിപ്പിക്കുന്നത്.
ഷറഫുന്നിസ തന്റെ ഭാര്യയായിരിക്കുമ്പോള്‍ ടി സിദ്ധിഖ് നസീമ ടീച്ചറെ മൊഴി ചൊല്ലിയിട്ടുണ്ടായിരുന്നില്ല.തങ്ങളുടെ രണ്ട് പേരുടേയും ജീവിതം കോണ്‍ഗ്രസ്സ് യുവ നേതാവ് തകര്‍ക്കുകയായിരുന്നുവെന്ന് വിഎം സുധീരനയച്ച കത്തില്‍ സഫീര്‍ ആരോപിക്കുന്നു.കെപിസിസി പ്രസിഡന്റിനെ വിളിച്ച് പരാതി പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മുതലാണ് തന്റെ രണ്ട് ആണ്‍മക്കളെ ഫോണില്‍ പോലും കിട്ടാതായത്.മലേഷ്യയിലുള്ള തനിക്ക് ഫോണ്‍ ചെയ്യാനെങ്കിലും അവസരം ഉണ്ടാക്കണമെന്ന് ഈ യുവാവ് വിഎം സുധീരനോട് അഭ്യര്‍ത്ഥിക്കുന്നു.തന്റെ മുന്‍ഭാര്യയുടെ പഴയ കോള്‍ലിസ്റ്റ് പക്കലുണ്ടെന്നുള്ള ഭീഷണിയും കത്തിലുണ്ട്.ഇപ്പോള്‍ കേരളരക്ഷാ യാത്ര നടത്തുന്ന വിഎം സുധീരനൊപ്പം ജാഥയില്‍ അംഗമല്ലെങ്കിലും കെപിസിസി പ്രസിഡന്റിനോടൊപ്പം സിദ്ധിഖും മാര്‍ച്ചിനെ അനുഗമിക്കുന്നുണ്ട്.ഭാരതീപുരം ശശി അധ്യക്ഷനായുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇനിയും പുറത്ത് വരാത്ത സാഹചര്യത്തില്‍ സിദ്ധിഖിനെ സംരക്ഷിക്കുകയാണ് കെപിസിസി അധ്യക്ഷനെന്നാണ് സഫീറിന്റെ പുതിയ ആരോപണം.