കോണ്‍ഗ്രസ് നേതാവും എസ്എന്‍ ട്രസ്റ്റിന്റെ എക്‌സിക്യുട്ടീവ് അംഗം കൂടിയായ ഡി സുഗതനെതിരെ പൊട്ടിത്തെറിച്ച് വിഎം സുധീരന്‍. കോണ്‍ഗ്രസില്‍ ചില യൂദാസുകളുണ്ട്. ഇവരാണ് ബിജെപിയെയും കോണ്‍ഗ്രസിനേയും സഹായിക്കുന്നത്. ഇവരെ മാറ്റി നിര്‍ത്താതെ കോണ്‍ഗ്രസ് രക്ഷപെടില്ലെന്ന് വിഎം സുധീരന്‍ ആലപ്പുഴയില്‍ പറഞ്ഞു. നേരത്തെ സുധീരന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഡി സുഗതന്‍ ഇറങ്ങിപ്പോയി. സുധീരന്‍ വെള്ളാപ്പള്ളിക്കെതിരെ പറഞ്ഞ് തുടങ്ങിയപ്പോഴായിരുന്നു ഇറങ്ങിപ്പോക്ക്. പറഞ്ഞത് അനവസരത്തിലായത് കൊണ്ടാണ് ഇറങ്ങിപ്പോയതെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ഡി സുഗതന്‍ വ്യക്തമാക്കിയിരുന്നു. വെള്ളാപ്പള്ളിയെക്കുറിച്ച് സുധീരന്‍ പറഞ്ഞത് അനുചിതമെന്ന് ഡി സുഗതന്‍ പ്രതികരിച്ചിരുന്നു. വെള്ളാപ്പള്ളിയെ അധിക്ഷേപിക്കുന്ന സ്ഥലത്ത് ഇരിക്കേണ്ട കാര്യമില്ലെന്ന് സുഗതന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുഗതന്‍ ഇറങ്ങിപ്പോയത് അറിഞ്ഞില്ലെന്നായിരുന്നു സുധീരന്‍ പ്രതികരിച്ചത്.






