അയാള്‍ ആ പെണ്‍കുട്ടിയോട് പ്രതികാരം ചെയ്‌തേക്കാം..ദിലീപിനെതിരെ ലിബര്‍ട്ടി ബഷീര്‍.ദിലീപിന് കുരുക്കായി ചാര്‍ളിയുടെ മൊഴിയും

കൊച്ചി:കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയെ ദിലീപ് ഇല്ലാതാക്കിയേക്കുമെന്ന് ഭയക്കുന്നതായി ലിബർട്ടി ബഷീർ .ദിലീപ് ആക്രമിക്കപ്പെട്ട നടിയെ ഭൂമിയില്‍ നിന്ന് ഇല്ലാതാക്കിയേക്കുമോ എന്നാണു തന്റെ ഭയം എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. താരത്തിന്റെ ശരീരഭാഷയും മുഖഭാഷയും അത് വ്യക്തമാക്കുന്നു. ഈ കേസ് തീരും മുമ്പ് ഏതെങ്കിലും കാലത്തു ദിലീപ് ആ പെണ്‍കുട്ടിയോട് പ്രതികാരം തീര്‍ക്കാന്‍ ഇടയുണ്ട് എന്നും ലിബര്‍ട്ടി ബഷീര്‍ ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍ ദിലീപിനെ പോലെ പത്തു ദിലീപ് വന്നാലും തനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റും. ഈ കേസില്‍ സാക്ഷികള്‍ എല്ലാവരും സ്വാധിനിക്കപ്പെടാം. പള്‍സര്‍ സുനി തന്നെ ചിലപ്പോള്‍ ദിലീപിന് അനുകൂലമായ മൊഴി കൊടുക്കാന്‍ സാധ്യതയുണ്ട്. ഗണേഷ് കുമാറും ദിലീപും തമ്മില്‍ നല്ല ബന്ധമുണ്ട് എന്നാല്‍ ഇതിനേക്കുറിച്ചു പുറത്തു പറയാന്‍ തനിക്കു നിവൃത്തിയില്ല എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.ദിലീപിനെതിരെ കടുത്ത പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ് ലിബര്‍ട്ടി ബഷീര്‍. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയിലായിരുന്നു ലിബര്‍ട്ടി ബഷീറിന്റെ ദിലീപിനെതിരേയുള്ള രൂക്ഷ പ്രതികരണം. ദിലീപിനെയും ദിലീപിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടനയേയും എതിര്‍ത്തുകൊണ്ടായിരുന്നു ചര്‍ച്ചയിലുടനീളം ലിബര്‍ട്ടി ബഷീര്‍ സംസാരിച്ചത്.

അതേസമയം ദിലീപിന് കുരുക്ക് മുറുക്കി സാക്ഷി മൊഴി നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടൻ ദിലീപിനെതിരേ ഏഴാംപ്രതി ചാർളിയുടെ രഹസ്യമൊഴി. നടിയെ ആക്രമിക്കാൻ കേസിലെ പ്രധാന പ്രതിയായ സുനിൽ കുമാറിന് (പൾസർ സുനി) ക്വട്ടേഷൻ നൽകിയത് ദിലീപാണെന്നും മൊബൈൽ ഫോണിൽ പകർത്തിയ നടിയുടെ ചിത്രങ്ങൾ താൻ കണ്ടുവെന്നുമാണ് ചാർളി രഹസ്യമൊഴി നൽകിയിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ രഹസ്യമൊഴിയോടെ ചാർളിയെ കേസിൽ അന്വേഷണ സംഘം മാപ്പുസാക്ഷിയാക്കിയേക്കും. നടിയെ ആക്രമിച്ചശേഷം കോയന്പത്തൂരിൽ ചാർളിയുടെ വീട്ടിലാണ് പൾസർ സുനി ഒളിവിൽ കഴിഞ്ഞത്. നടി ആക്രമിക്കപ്പെട്ട് മൂന്നാം ദിവസമാണ് മറ്റൊരു പ്രതിയായ വിജേഷിനൊപ്പം സുനി വീട്ടിലെത്തിയത്. ആദ്യദിവസം ക്വട്ടേഷൻ സംബന്ധിച്ച വിവരങ്ങൾ പറഞ്ഞിരുന്നില്ലെങ്കിലും നടിയുടെ ചിത്രങ്ങൾ താൻ കണ്ടെന്നു മനസിലാക്കിയതോടെ സുനി ക്വട്ടേഷൻ സംബന്ധിച്ച് വ്യക്തമാക്കുകയായിരുന്നുവെന്നാണ് മൊഴി.dgfg

ഒന്നര കോടി രൂപയ്ക്കാണ് ദിലീപ് ക്വട്ടേഷൻ നൽകിയിരുന്നത്. ഒളിവിൽ കഴിയാൻ സഹായിച്ചാൽ പത്തു ലക്ഷം രൂപ തനിക്കു നൽകാമെന്നു സുനി വാഗ്ദാനം ചെയ്തതായും രഹസ്യമൊഴിയിലുണ്ട്. എന്നാൽ, പിറ്റേ ദിവസം വീടിനു സമീപത്തുനിന്നു മോഷ്ടിച്ച പൾസർ ബൈക്കുമായി സുനി ഇവിടെനിന്നു രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് മൊഴിയിലുള്ളത്. ഈ ബൈക്കുമായാണു സുനി കൊച്ചിയിൽ കീഴടങ്ങാനെത്തിയതും പിന്നീട് പോലീസ് പിടിയിലാകുന്നതും.

ദിലീപിന്‍റെ അഭിഭാഷകന്‍റെ വാദങ്ങൾ പൊളിക്കുന്നതാണ് ചാർളിയുടെ രഹസ്യമൊഴിയെന്നാണു സൂചന. പ്രതികൾ ജയിലിൽ നടത്തിയ ആസൂത്രണമാണു ദിലീപിനെതിരേയുള്ള ഗൂഢാലോചനയെന്നാണ് പ്രതിഭാഗത്തിന്‍റെ ആരോപണം. എന്നാൽ, അങ്ങനെയല്ലെന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ സഹായിക്കുന്ന മൊഴിയാണ് ചാർളിയിൽനിന്ന് ലഭിച്ചിട്ടുള്ളത്.

അതേസമയം, കേസിൽ ഇനിയും രണ്ടുപേരുടെ കൂടി രഹസ്യമൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. നാലു പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ നേരത്തെ എറണാകുളം സിജഐം കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു. ഇതുപ്രകാരം കഴിഞ്ഞദിവസങ്ങളിൽ രണ്ടുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽ ചാർളിയും ഉൾപ്പെടുന്നതായാണു വിവരം. ഇതോടെ രഹസ്യമൊഴി നൽകിയവരുടെ എണ്ണം 24 ആയി. ആകെ 26 പേരുടെ രഹസ്യമൊഴിയാകും അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ടു കോടതിയിൽ സമർപ്പിക്കുക.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയുടെ രഹസ്യമൊഴി നാളെ കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഖപ്പെടുത്തും. റിമിയുടെ അഭ്യർഥനകൂടി പരിഗണിച്ചാണ് മൊഴി നൽകാനുള്ള സൗകര്യം വനിതാ മജിസ്ട്രേറ്റുമാരുള്ള കോതമംഗലം കോടതിയിൽ ഏർപ്പെടുത്തിയതെന്നാണു സൂചന. നടൻ ദിലീപുമൊന്നിച്ച് നടത്തിയിട്ടുള്ള വിദേശ സ്റ്റേജ് ഷോകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷണ സംഘം നേരത്തെ റിമിയിൽനിന്നും അന്വേഷിച്ചറിഞ്ഞിരുന്നു.

Top