ഈ കാണുന്ന ആറ് സെന്റിലെ ഓലമേഞ്ഞ കുടിലിലായിരുന്നു ഞങ്ങടെയൊക്കെ ജീവിതം. സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും മക്കളും ബന്ധുക്കളുമൊക്കെയായി 20 പേര്‍. ഫ്‌ളക്സ് ബോര്‍ഡുകളിലാണ് മുറികള്‍ വേര്‍തിരിച്ചത്. ഇവിടെത്തന്നെ തീരുമെന്നാണ് കരുതിയത്. എന്നാല്‍, ഒറ്റവര്‍ഷംകൊണ്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വീട് തന്നു. ഒന്നല്ല നാലെണ്ണം. ഇപ്പോള്‍ എല്ലാവരും ഹാപ്പിയാണ്. ശനിയാഴ്ച മുഖ്യമന്ത്രിയെ കണ്ട് നന്ദി പറയണം.