മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും മന്ത്രിമാരും അഴിമതി നടന്നു എന്ന് പറഞ്ഞ കേസാണ് ലൈഫ് മിഷൻ അഴിമതി.അതിൽ മുഖ്യമന്ത്രി പിണറായി വിജയനും മകളും അറസ്റ്റിലാകുമെന്ന് ക്രൈം നന്ദകുമാർ പറയുന്നു .ഫെയ്‌സ്ബുക്കിൽ ആണ് നന്ദകുമാർ ഇങ്ങനെ കുറിച്ചത് .
പോസ്റ്റ് പൂർണ്ണമായി
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ലൈഫ് മിഷനും സിബിഐ ക്ക്..
പിണറായിയും മകളും അറസ്റ്റിലാകും…..?
SNC ലാവ്‌ലിൻ കേസിന് ശേഷം ലൈഫ് മിഷനും CBI അന്വേഷണം ഏറ്റെടുത്തു. എന്താണ് SNC ലാവ്ലിനും ലൈഫ് മിഷനും തമ്മിലുള്ള ബന്ധം. രണ്ടും പിണറായി വിജയൻ മുഖ്യ പ്രതിയായി വരുന്ന കേസാകുമെന്നത് കൊണ്ട് മത്രമല്ല, രണ്ടു കേസിലും പാവപെട്ട വരെ സഹായിക്കാൻ വിദേശ ഫണ്ട് നിയമ വിരുദ്ധമായി സ്വീകരിച്ചു പണം തട്ടിയെടുത്തു എന്നത് കൊണ്ട് കൂടിയാണ് സാമ്യമുണ്ടാകുന്നത്.
എസ്എൻസി ലാവ്‌ലിൻ ഇടപാടിൽ തലശേരി മലബാർ കാൻസർ സെൻ്ററിന് കാനഡയിൽ നിന്നും 98.5 കോടി രൂപ വിദേശ സംഭവന, പിണറായി നേരിട്ട് കാനഡയിൽ പോയി SNC Lavlin നുമായി ധാരണ ഉണ്ടാക്കി നേടി എടുത്തതായി രുന്നൂ . FCRA പ്രകാരം മലബാർ കാൻസർ സെൻ്ററിന് കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന പ്രത്യേക അക്കൗണ്ട്ലേക്ക് മാത്രമേ, പണം വരാൻ പാടുള്ളു എന്ന നിബന്ധന ഉണ്ട്. എന്നാൽ മലബാർ കാൻസർ സെൻ്ററിന് വേണ്ടി തുടങ്ങിയ തലശേരിയിലെ SBI ബാങ്കിൽ നിക്ഷേപിച്ച 500 രൂപയല്ലാതെ ഒരു രൂപ പോലും വന്നിട്ടില്ല.
25 കോടി രൂപ നിയമ വിരുദ്ധമായി ടെണ്ടർ വിളിക്കാത മലബാർ കാൻസർ സെൻ്റർ ബിൽഡിങ്ങിൻ്റെ കരാർ പിണറായിയുടെ താല്പര്യ പ്രകാരം കൊടുത്ത ചെന്നൈ ടെക്‌നിക്കാലിയയിലേക്കാണ് പോയത്. ബാക്കി തുക പിണറായി വിജയൻ്റെ ഭാര്യയുടെ പേരിൽ സിങ്കപ്പൂരിലെ കമല ഇൻ്റർനാഷണൽ എക്സ്‌പോർട്ടിങ് കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പോയത്.
ഇപ്പോൾ ഇതേ സ്ഥിതിയാണ് ലൈഫ് മിഷനിലും സംഭവിച്ചിരിക്കുന്നത്. പിണറായി വിജയനും മകൾ വീണയും സ്വപ്നയും നേരിട്ട് ഗൾഫിൽ പോയാണ് ലൈഫ് മിഷൻ പദ്ധതിയും, പണമിടപാട് തട്ടിപ്പുകളും പ്ലാൻ ചെയ്തത്. വിദേശത്ത് നിന്ന് സംഭാവന വരണമെങ്കിൽ കേന്ദ്ര സർക്കാരിൻ്റെ അനുമതി വേണം എന്ന് മാത്രമല്ല, FCRA അനുമതികൂടി വേണം. അനുമതി പ്രാപ്തമായാൽ ലൈഫ് മിഷൻ്റെ ബാങ്ക് പ്രത്യേക അക്കൗണ്ട് തുടങ്ങുകയും ആ അകൗണ്ടിലേയ്ക്ക് പണം വരുകയും വേണം.
എന്നാൽ ലൈഫ് മിഷന്, കേന്ദ്ര അനുമതിയോ FCRA അനുമതിയോ ഇല്ലാ. അതായത് വിദേശ സംഭാവന വിനിമയ നിയമങ്ങൾ തെറ്റിച്ചാണ് പണം വന്നത്,
എന്തുകൊണ്ട് CBI…?
SNC ലാവ്‌ലിൻ ഇടപാട് വിജിലൻസ് ആണ് അന്വേഷിച്ചിരുന്നത്. എന്നാൽ വിദേശ ഇടപാടുകളും FCRA ലംഘനങ്ങളും അന്വേഷിക്കാൻ കേന്ദ്ര ഏജൻസിക്കു മാത്രമേ അധികാരമുള്ളൂ. വിജിലൻസ് അന്വേഷിച്ച് പിണറായിയെ മുഖ്യ പ്രതിയാക്കിയാൽ പോലും വിജിലൻസിന്, അന്വേഷിക്കാൻ യോഗ്യതയില്ല എന്ന ഒരൊറ്റ കാരണത്താൽ തന്നെ ഈ കേസ് തള്ളി പോകുമായിരുന്നു.
ഈ കാരണങ്ങൾ ഞാൻ അന്നത്തെ വൈധ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെ നേരിട്ട് കണ്ട് ധരിപ്പിച്ചു. അത് സത്യമാണെന്ന് മനസിലാക്കിയ ഉമ്മൻ ചാണ്ടി മന്ത്രിസഭ സർക്കാർ ഒരു തിരുമാനമെടുക്കുകയും 2006 മാർച്ച് മാസത്തിൽ സിബിഐ അന്വേഷണത്തിന് ലാവ്‌ലിൻ കേസ് അയക്കുകയും ചെയ്തു. പിന്നീടത് അട്ടിമറിച്ച പ്പോൾ എന്റെ ഹരജിയെ തുടർന്ന് ഹൈക്കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടു.
ലൈഫ് മിഷൻ പദ്ധതിയും FCRA ലംഘനവും വിദേശ ബന്ധങ്ങളുമുള്ള കേസാണ്. വിജിലൻസിന് അന്വേഷിക്കാൻ യാതൊരു നിയമ സാധ്യതയുമില്ല. കേന്ദ്ര ഏജൻസിക്ക് മാത്രമേ അതിന് യോഗ്യത ഉള്ളു.
വിജിലൻസിന് അന്വേഷിക്കാൻ അധികാരമില്ല എന്ന് SNC ലാവ്‌ലിൻ കേസ് നടത്തി പരിചയമുള്ള പിണറായിക്ക് വ്യക്തമായി അറിവുള്ളതാണ്. എന്നിട്ടും, ജനങ്ങളെയും, സ്വന്തം അണികളെയും പറ്റിക്കാൻ പിണറായിയുടെ തന്ത്രമായിരുന്നു വിജിലൻസ് അന്വേഷണം .
1 കോടി വീണയ്ക്ക്
ലൈഫ് മിഷൻ പദ്ധതിയിൽ 1 കോടി രൂപ സ്വപ്നയുടെയും ശിവശങ്കരൻ്റെയും ചാർട്ടേർഡ് അക്കൗണ്ടിൻ്റെയും കൂടിയുള്ള ബാങ്ക് ലോക്കറിൽ സൂക്ഷിച്ചത് പിണറായിയുടെ മകൾ വീണക്കാണെന്ന വിവരം ഇന്ന് അങ്ങാടിപ്പാട്ടാണ്. ഇത് കൃത്യമായി തെളിഞ്ഞാൽ life mission പദ്ധതിയുടെ executive chairman ആയ പിണറായിയോടൊപ്പം വീണയെയും CBI ചോദ്യം ചെയ്യുമെന്ന് മാത്രമല്ല, സത്യമാണെന്ന് തെളിഞ്ഞാൽ അറസ്റ്റ് ചെയ്യുകയും ചെയ്യും.
പിണറായി വിജയനും വീണയും സ്വപ്നയും ഗൾഫിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കുകയും കമ്മീഷൻ കാര്യങ്ങൾ ഉറപ്പിക്കുകയും ചെയ്തു എന്നതാണ് വാസ്തവം.
എന്തിനാണ് പിണറായി സ്വന്തം മകളെയും മകനെയുമെല്ലാം ഇത്തരത്തിലുള്ള ഇടപാടുകൾക്ക് ബന്ധപെടുത്തിയത്?
എത്ര ദുഷ്ടന്മാരായാലും എല്ലാ പിതാക്കന്മാരും സ്വന്തം മക്കൾ സുരക്ഷിതരായി ഇരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പണത്തോടുള്ള ആർത്തി മൂത്ത് അധികാര ഭ്രാന്തിനാൽ സ്വന്തം മക്കളെയും വിവാദങ്ങളിലേക്ക് എറിഞ്ഞു കൊടുത്ത പരമ ദുഷ്ടനായിട്ടായിരിക്കും ചരിത്രത്തിൽ പിണറായി, താങ്കളെ അറിയപ്പെടുക. ഓരോ ദിവസം കൂടുന്തോറും താങ്കളുടെ കഴുത്തിൽ നിയമത്തിൻ്റെ കുരുക്കുകൾ മുറുകിക്കൊണ്ടിരിക്കുകയാണ്. ധ്രുതരാഷ്ട്രർ , ജന്മനാ അന്ധനായ പിതാവ് മക്കളോടുള്ള അമിത സ്നേഹം കാരണവും അധികാര ഭ്രാന്ത് കാരണവും ആണ് മഹാഭാരത യുദ്ധത്തിനും സർവ നാശത്തിനും കാരണമായത്. എന്നാല്, പിണറായി താങ്കൾ പണത്തോടുള്ള അത്യർത്തിയലും അധികാര ഭ്രാന്തിനാ ലും സമനില തെറ്റി കണ്ണ് കാണാനാവാതെ മാനസിക വിഭ്രാന്തിയിൽ കേരളത്തിന്റെ സർവ്വ നാശത്തിന് ഉള്ള പുറപ്പാടിലാണ്. ഇനി നിങ്ങളെ രക്ഷിക്കുവാൻ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും നടക്കില്ല.
എന്തായാലും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും, ബിജെപി സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രൻറെയും വടക്കാഞ്ചേരി MLA അനിൽ ഐക്കരയുടെയും പോരാട്ടം വിജയിക്കുക തന്നെ ചെയ്യും. അത്രയും ശക്തവും വ്യക്തവുമായ നിയമ ലംഘനങ്ങളും തട്ടിപ്പുകളുമാണ് ലൈഫ് മിഷൻ പദ്ധതിയിൽ പിണറായി വിജയൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ അരങ്ങേറിയിരിക്കുന്നത്….ഇതിൽ നിന്ന് രക്ഷപ്പെടാൻ പിണറായി ക്ക് ഒരു വഴിയും കാണുന്നില്ല .അത്രയ്ക്കും ശക്തവും വ്യക്തവുമായ തെളിവുകളാണ് അദ്ദേഹത്തിനെതിരെ ഉള്ളത് …!!!